'സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരെ അടിച്ചമര്‍ത്താന്‍ ഭരണവര്‍ഗം നോക്കരുത് '
നിലമ്പൂര്‍: സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരെ അടിച്ചമര്‍ത്താന്‍ ഭരണവര്‍ഗം നോക്കരുതെന്ന് സിനിമാ സംവിധായകന്‍ ഡോ. ബിജു. ചലച്ചിത്ര അക്കാദമിയുടെ കീഴില്‍ നിലമ്പൂരില്‍ നടക്കുന്ന ഐ.എഫ്.എഫ്.കെയുടെ പ്രാദേശിക ചലച്ചിത്രമേളയിലെ മീറ്റ് ദ ഡയറക്ടര്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവര്‍ക്ക് നന്‍മ ചെയ്യാനാണ് ഓരോ സമൂഹത്തിലേയും ഭരണവര്‍ഗം നോക്കേണ്ടത്. അവര്‍ക്ക് തിന്‍മയാണ് കൊടുക്കുന്നതെങ്കില്‍ അതിനെതിരേ പ്രതികരിക്കും. യു.എ.പി.എ പോലുള്ള അപകടകരമായ നിയമങ്ങളുടെ സാധുത ചോദ്യം ചെയ്യുന്നതാണ് ആ സിനിമയുടെ മുഖ്യഭാഗം. ഭരണകൂടും എല്ലാ പൗരന്‍മാര്‍ക്കും ഗുണപരമായ കാര്യങ്ങളാണ് ചെയ്യേണ്ടത്. ഡോ.ബിജു പറഞ്ഞു.
ഐ.എഫ്.എഫ്.കെ ചലച്ചിത്രമേളയില്‍ രണ്ടാം ദിനം എട്ടു സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. ഷെറി സംവിധാനം ചെയ്ത മലയാളം സിനിമ ഗോഡ്‌സെ ഇറാന്‍ ചിത്രങ്ങളായ വേര്‍ ആര്‍ മൈ ഷൂസ്, ഡ്യുയറ്റ്, ദി സെയില്‍സ്മാന്‍, മെക്‌സിക്കന്‍ ചിത്രങ്ങളായ വെയര്‍ ഹൗസ്ഡ്, സിന്‍ നോംബ്രെ, ഇംഗ്ലീഷ് ചിത്രം ദി കേഴ്‌സ്ഡ് വണ്‍സ്, ഇന്ത്യന്‍ സിനിമ ഓനാഥ എന്നിവയാണ് പ്രദര്‍ശിപ്പിച്ചത്. മീറ്റ് ദ ഡയറക്ടറില്‍ കാടുപൂക്കുന്ന കാലം സിനിമയുടെ സംവിധായകന്‍ ഡോ ബിജു, ഗോഡ്‌സെയുടെ സംവിധായകന്‍ ഷെറി എന്നിവര്‍ പങ്കെടുത്തു. അധികാരവും സിനിമയും എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം നടന്നു. ജി പി രാമചന്ദ്രന്‍ വിഷയാവതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."