HOME
DETAILS
MAL
അനന്ത്‌നാഗ് മണ്ഡലത്തില്‍ മെഹബൂബ മുഫ്തി വിജയിച്ചു
backup
June 26 2016 | 04:06 AM
ശ്രീനഗര്‍: ജമ്മു കശ്മിരിലെ അനന്ത് നാഗ് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക്് തിളക്കമാര്‍ന്ന വിജയം. 13,000 വോട്ടുകള്‍ക്കാണ് അവര്‍ വിജയിച്ചത്.
മെഹബൂബയടക്കം എട്ടു സ്ഥാനാര്‍ഥികള്‍ ഇവിടെ മത്സരിച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന മെഹബൂബ മുഫ്തിയുടെ പിതാവും മുന്‍മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സെയ്ദ് മരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജൂണ്‍ 22നായിരുന്നു തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."