ജലസംരക്ഷണ കാംപയിന്‍
ചീമേനി: കൂളിയാട് ഗവ. ഹൈസ്‌ക്കൂള്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന 'പാരിസ്ഥിതികം 2017' പരിപാടിക്കു ചീമേനി ടൗണില്‍ സമാപനമായി. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ജലസംരക്ഷണ ബോധവല്‍ക്കരണ ക്ലാസുകള്‍, ഗുഹസന്ദര്‍ശനം, കുളിയാട് നിന്ന് കാക്കടവിലേക്ക് ജലസംരക്ഷണ പദയാത്രയും പ്രതിജ്ഞയും ലഘുലേഖ വിതരണം, കുടുംബശ്രീ കേന്ദ്രീകരിച്ചു ജലസംരക്ഷണ ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങി ജലസംക്ഷണവുമായി ബന്ധപ്പെട്ട വ്യത്യസ്തങ്ങളായ പരിപാടികളാണ് ഒരു മാസത്തെ കാംപയിനിലൂടെ നടന്നത്. സമാപനത്തിന്റെ ഭാഗമായി ചീമേനി ടൗണില്‍ ജലംരക്ഷണ റാലിയും പൊതു സമ്മേളനവും നടന്നു.
സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് കെ ശകുന്തള ഉദ്ഘാടനം ചെയ്തു. മുഹമ്മദ് യൂനുസ് സലീം അധ്യക്ഷനായി. പി മുരളി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ കെ രതീശന്‍, സുഭാഷ് അറുകര, കെ കരുണാകരന്‍, പ്രധാനധ്യാപിക കെ.വി ലളിത, സഫ്‌ന അഷറഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."