കാര്‍ഷിക പൈതൃകം വീണ്ടെടുക്കണം: മന്ത്രി ടി.പി രാമകൃഷ്ണന്‍
കോഴിക്കോട്: ആവളപാണ്ടിയിലെ മാതൃക പേരാമ്പ്ര മണ്ഡലമാകെ ഏറ്റെടുക്കണമെന്ന് തൊഴില്‍, എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജനപ്രതിനിധികളോടൊപ്പം രാഷ്ട്രീയ, സന്നദ്ധ സംഘടനാ പ്രതിനിധികളും ഒരുമിച്ചുനിന്നാല്‍ നാടിന്റെ പൈതൃകം തിരിച്ചുപിടിക്കാം.
കൃഷിയിറക്കുന്നതിന് സാമ്പത്തിക പ്രയാസം തടസമാവില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. അര്‍പ്പണ മനോഭാവത്തോടെ വയലില്‍ ഇറങ്ങിയ കൃഷിക്കാര്‍ക്കും നേതൃത്വം നല്‍കിയവര്‍ക്കും ആശംസ അറിയിക്കുന്നതായി ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നുള്ള പ്രസ്താവനയില്‍ മന്ത്രി പറഞ്ഞു.
'നെല്ല് നമ്മുടെ അന്നം, എല്ലാവരും പാടത്തേക്ക്' എന്ന മുദ്രാവാക്യമുയര്‍ത്തി ഒന്നിച്ചു കൈകോര്‍ക്കണം. കരുവോട് ചിറ, വെളിയന്നൂര്‍ ചല്ലി, മണ്ഡലത്തിലെ ഒറ്റപ്പെട്ട കൃഷിയിടങ്ങളും സമ്പൂര്‍ണത കൈവരിക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. കൃഷിയില്‍ സമ്പൂര്‍ണത കൈവരിക്കുന്നതുവരെ വിശ്രമമില്ല. ഈ വിളവെടുപ്പ് നാടിന്റെ പ്രതീക്ഷയും നഷ്ടപ്പെട്ട കാര്‍ഷിക പൈതൃകം തിരിച്ചുപിടിക്കലുമാണ്.
നാടിന്റെയാകെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്. എന്റ മനസും ശരീരവും നിങ്ങളോടൊപ്പമാണ്. അതിവേഗം അസുഖത്തല്‍നിന്ന് മുക്തമായി ഇനിയുള്ള പ്രവര്‍ത്തനങ്ങളില്‍ മണ്ഡലത്തിലെ ജനങ്ങളോടൊപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."