വിശുദ്ധ നാമങ്ങളിലെ കലാവിരുത് പ്രദര്‍ശനം
കോഴിക്കോട്: ബിസ്മി അറബിക്ക് കാലിയോഗ്രഫി കാഴ്ചക്കാരില്‍ ആനന്ദവും ഭക്തിയും പകരുന്നു. ലളിതകലാ അക്കാദമി ആര്‍ട്ട്ഗാലറിയിലാണ് കലാകാരന്‍ ഹാഷിമിന്റെ അറബിക് കാലിയോഗ്രഫി പ്രദര്‍ശനം നടക്കുന്നത്.
അല്ലാഹുവിന്റെ വിശുദ്ദ നാമങ്ങളായ അസ്മാഉല്‍ ഹുസ്‌ന, പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ നാമം,ഖുര്‍ആനിലെ വിവിധ ആയത്തുകള്‍, സൂറത്തുകള്‍ തുടങ്ങിയവ അതിമനോഹരമായാണ് ഹാഷിം വരച്ചു ചേര്‍ത്തിരിക്കുന്നത്.
ഖുര്‍ആന്‍ അദ്ധ്യായങ്ങളുടെ അര്‍ത്ഥ സൂചനക്കനുസരിച്ച് ചിത്രരൂപങ്ങളില്‍ കോര്‍ത്തിണക്കുന്ന അറബിക് കാലിയോഗ്രഫി മേഖലയില്‍ മലയാളി സാന്നിധ്യം കുറവാണ്. ബിസ്മിയെ ചതുര രൂപങ്ങളിലും പേര്‍ഷ്യന്‍ ശൈലികളിലും കോര്‍ത്തിണക്കിയത് അതി മനോഹരമായാണ്. മുള കൊണ്ടു നിര്‍മിച്ച പേന ഉപയോഗിച്ച് ഇന്ത്യന്‍ ഇങ്കില്‍ അറബിക് കാലിയോഗ്രഫിയും ജലഛായവും സമന്വയിപ്പിച്ചാണ് ഹാഷിം കാലിയോഗ്രഫി വരച്ചിരിക്കുന്നത്. നാല്‍പതോളം ചിത്രങ്ങളിലൂടെ അറബിക് കാലിയോഗ്രഫിയില്‍ അതിനൂതനമായ രീതിയിലുള്ള ആശയങ്ങളെ കൊണ്ടുവരാനാണ് ഇദ്ദേഹം ശ്രമിക്കുന്നത്.
പഴയ കാലത്തെ പിഞ്ഞാണമെഴുത്തില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് ഈ മേഖലയിലേക്ക് കടന്നു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അറബി ഭാഷാ ലിപിയുടെ ജനകീയതക്കും ഈ മേഖലയിലേക്കുള്ള പുതുതലമുറയുടെ വരവും പ്രദര്‍ശനം കൊണ്ട് സാധ്യമാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രദര്‍ശനം 20 വരെ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."