വ്യാപാരികള്‍ വീട് നിര്‍മിച്ച് നല്കി
കാക്കനാട്: നിര്‍ദന കുടുംബത്തിന് വീട് നല്കി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി. വാഴക്കാല കുന്നേ പറമ്പില്‍ അബു മകന് റഹീമിന്റെ കുടുംബത്തിനാണ് വാഴക്കാല യുണിറ്റിന്റെ സൗജന്യ ഭവനം നല്‍കിയത്. താക്കോല്‍ദാന കര്‍മം പി.ടി തോമസ് എം.എല്‍.എയും കേരള വ്യാപാരി വ്യവസായി ഏകോപനാ സമിതി ജില്ലാ പ്രസിഡന്റ് പി.എ.എം ഇബ്രാഹിമും ചേര്‍ന്ന് നിര്‍വഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് ബാദുഷാ ബ്ലായീസ് അധ്യക്ഷത വഹിച്ചു. റഹീമും പിതാവും വിഭിന്ന ശേഷിക്കാരാണ്. ഭാര്യയും ഒരു കുട്ടിയും അടങ്ങുന്നതാണ് റഹീമിന്റെ കുടുംബം. ചടങ്ങില്‍ തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എം.ടി ഓമന വൈസ് ചെയര്മാന് സാബു ഫ്രാന്‍സീസ് കൗണ്‍സിലര്‍മാരായ ഇ.എം മജീദ്, പി.എം സലീം, റുക്കിയ മുഹമ്മദാലി, ലിജി സുരേഷ്, പി.വി സന്തോഷ്, മുന്‍ ചെയര്മാന് ഷാജിവാഴക്കാല, സംഘടന ഭാരവാഹികളായ എ.നൗഷാദ്, എന്‍.എ അലി, കെ.എ ജോസ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."