സഊദിയില്‍ ചെറുവിമാനം തകര്‍ന്നു വീണ് നാല് പേര്‍ മരിച്ചു
റിയാദ്: സഊദിയില്‍ ചെറു വിമാനം തകര്‍ന്നു വീണു നാല് പേര്‍ മരിച്ചു. വടക്കന്‍ പ്രവിശ്യയിലെ തബൂക്കിലെ അല്‍ ഖനഫാ വന്യ ജീവി സംരക്ഷണ കേന്ദ്രത്തിലാണ് വിമാനം തകര്‍ന്നു വീണത്.
അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന പൈലറ്റടക്കം നാല് പേരും മരിച്ചിട്ടുണ്ട്. അല്‍ഖനഫാ വന്യ ജീവി സംരക്ഷണ കേന്ദ്രം മേധാവി സഊദ് ബിന്‍ റജാ അല്‍ ശമ്മരി, അല്‍ഖനഫാ മുജാഹിദീന്‍ സുരക്ഷാ സേന ഉദ്യോഗസ്ഥന്‍ മുജ്‌സിയഅല്‍ ശമ്മരി, പൈലറ്റ് ജു ദൈ അ ബിന്‍ ഹുസൈന്‍ അല്‍ ശംലാനി, സഹ പൈലറ്റ് മുഹമ്മദ് ബിന്‍ മുഫ്‌ലിഹ് അല്‍ ഖുതാമിയുമാണ് മരണപ്പെട്ടത്.
തബൂക്, അല്‍ ജൗഫ് പ്രവിശ്യകള്‍ക്കിടയിലെ അല്‍ ഖനഫാ വന്യ ജിഫ്‌വി സംരക്ഷണ കേന്ദ്രത്തിനു മുകളിലൂടെ നിരീക്ഷണ പറക്കല്‍ നടത്തുന്നതിനിടെയാണ് അപകടം. അപകട കാരണത്തെ കുറിച്ച് വിവരം ലഭ്യമായിട്ടില്ല. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ സഊദി സിവില്‍ ഏവിയേഷന്‍ രൂപീകരിച്ചിട്ടുണ്ട്. തൈമാഇന് വടക്ക് സ്ഥിതി ചെയ്യുന്ന അല്‍ ഖനഫാ വന്യ ജീവി സംരക്ഷണ കേന്ദ്രത്തിനു 19000 ചതുരശ്ര വിസ്തീര്‍ണമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."