HOME
DETAILS

പൊതുസ്ഥലത്ത് ഭിന്നലിംഗക്കാരെ പൊലിസ് മര്‍ദിച്ചെന്ന് പരാതി

  
backup
March 19 2017 | 03:03 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b2%e0%b4%bf%e0%b4%82%e0%b4%97%e0%b4%95


തൃശൂര്‍: ഭിന്നലിംഗക്കാരായ മൂന്ന് പേരെ അര്‍ധരാത്രിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനടുത്തു വച്ച് ഈസ്റ്റ് പൊലിസ് ക്രൂരമായി മര്‍ദിച്ചതായി പരാതി. ഭിന്നലിംഗക്കാരായ അലീന, ദീപ്തി, രാഗരഞ്ജിനി എന്നിവര്‍ക്കാണ് പൊലിസ് മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ബംഗളൂരുവിലേയ്ക്ക് പോകാനായി വെള്ളിയാഴ്ച രാത്രി 11.30ന് ശക്തന്‍ സ്റ്റാന്റിലെത്തിയതായിരുന്നു ഇവര്‍. സ്റ്റാന്റിന് മുന്നിലുള്ള ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങിയ ഉടന്‍ പൊലിസ് ജീപ്പിലെത്തിയ എസ്.ഐയും രണ്ട് സി.പി.ഒമാരും അടങ്ങുന്ന സംഘം ചൂരല്‍കൊണ്ട് അടിക്കുകയായിരുന്നു.
തുടയും നെഞ്ചും കൈയും അടിയേറ്റ് പൊട്ടിയിട്ടുണ്ട്. ഈയിടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവരും കാലിന് അസുഖമുള്ളവരുമുള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്ക് നേരെയാണ് പൊലിസ് ആക്രമണം. യാതൊരു പ്രകോപനവും ഇല്ലാതെയാണ് പൊലിസ് നടപടിയെന്ന് ഇവര്‍ പറഞ്ഞു. അവശരായ ഇവര്‍ രാത്രി തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിയെങ്കിലും ഡ്യൂട്ടി ഡോക്ടര്‍ ചികിത്സിക്കാന്‍ തയാറായില്ലെന്നും പരാതിയുണ്ട്. അഡ്മിറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടെങ്കിലും സമ്മതിക്കാത്തതിനെ തുടര്‍ന്ന് മൂവരും നിര്‍ബന്ധപൂര്‍വം ആശുപത്രിയില്‍ തന്നെ ഇരിക്കുകയായിരുന്നു. ആദ്യം ഒരു ഡോക്ടര്‍ വന്ന് പരിശോധിച്ചെങ്കിലും തൊട്ടുപിന്നാലെ മറ്റൊരു ഡോക്ടര്‍ വന്ന് ഇവരെ ഇറക്കിവിടാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ നിന്ന് പോകണമെന്ന് ഈ ഡോക്ടര്‍ ശാഠ്യം പിടിച്ചതായും പറയുന്നു. ദീപ്തി ഗുരുവായൂര്‍ സ്വദേശിനിയാണ്. രാഗരഞ്ജിനി കൊല്ലം സ്വദേശിനിയും അലീന മലപ്പുറത്തുകാരിയുമാണ്. വീടുമായി ബന്ധമില്ലാത്ത ഇവര്‍ തൃശൂരിലാണ് താമസിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  a few seconds ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  5 minutes ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  an hour ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago