HOME
DETAILS
MAL
ആരോഗ്യവകുപ്പിലെ ഫീല്‍ഡ് സ്റ്റാഫിനെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചതായി പരാതി
backup
May 16 2018 | 08:05 AM
വിഴിഞ്ഞം: ആരോഗ്യവകുപ്പിലെ ഫീല്‍ഡ് സ്റ്റാഫിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചതായി പരാതി.
ജില്ലാ വെക്ടര്‍ കണ്ട്രോള് യൂനിറ്റിലെ ഫീല്‍ഡ് സ്റ്റാഫ് ഉച്ചക്കട സ്വദേശി വിനോദ് കുമാറി (39) നെയാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞം പാള്ളിത്തുറയില് വെച്ച് നെപ്പോളിയന് എന്ന യുവാവ് കല്ല് കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചത്. കൊതുക് നിര്‍മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ ഭവന സന്ദര്‍ശനം തടഞ്ഞുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചതായി വിഴിഞ്ഞം എസ്.എച്ച്.ഒ എന്‍. ഷിബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."