ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് സ്‌കൂളിനകത്ത് സുരക്ഷ ഉറപ്പുവരുത്തണമെന്ന് യു.പി.പി.
മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് സ്‌കൂളിനകത്ത് സുരക്ഷ ഉറപ്പുവരുത്തണമെന്ന്
ഒരു വിഭാഗം രക്ഷിതാക്കള്‍ പിന്തുണക്കുന്ന പുതിയ യു.പി.പി (യുണൈറ്റഡ് പാരല്‍സ് പാനല്‍) ഭാരവാഹികള്‍ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ദിവസങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ സ്‌കൂളിലെ ഒരു മുതിര്‍ന്ന അധ്യാപകനെ സ്‌കൂളില്‍ കയറി മര്‍ദ്ദിച്ചവശനാക്കി ചികിത്സ തേടിയ സംഭവത്തില്‍ യു.പി.പി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാരനെതിരെയുള്ള നിയമസംവിധാനം ഊര്‍ജ്ജപ്പെടുത്തിയില്ലെങ്കില്‍ ആധ്യാപകരിലുള്ള ആശങ്കയും അരക്ഷിതബോധവും വര്‍ധിക്കുമെന്നും സ്‌കൂളിന് വേണ്ടിയും അധ്യാപനവൃത്തിക്ക് വേണ്ടിയും ജീവിതം തന്നെ ഉഴിഞ്ഞുവയ്ക്കുന്ന അധ്യാപകരുടെ പൂര്‍ണസംരക്ഷണം സ്‌കൂളിനകത്തെങ്കിലും ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും യു.പി.പി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. സ്‌കൂളിനകത്ത് സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി. ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തിയാല്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് അറുതിവരുത്താനും നിയമനടപടികള്‍ സ്വീകരിക്കാന്‍ വ്യക്തമായ തെളിവുകള്‍ ലഭിക്കുകയും ചെയ്യുമെന്നും യു.പി.പി ചെയര്‍മാന്‍ അജയ കൃഷ്ണന്‍, ഫൈസല്‍ എന്നിവര്‍ ഒപ്പു വെച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."