സി.എം ഉസ്താദ് അനുമരണവും മജ്‌ലിസുല്‍ ഇല്‍മും
ജിദ്ദ: മത വിദാഭ്യാസ പ്രവര്‍ത്തനത്തിനുവേണ്ടി വടക്കന്‍ മലബാറില്‍ ശക്തമായി ഇടപ്പെട്ട സമസ്തയുടെ നേതാവായിരുന്നു ചെമ്പരിക്ക സി.എം ഉസ്താദെന്ന് സുബൈര്‍ അല്‍ ഖാസിമി പടന്ന. എസ് വൈ എസ് ജിദ്ദ കാസര്‍കോഡ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സി എം. ഉസ്താദ് അനുസ്മരണ പരിപാടിയില്‍ അനുസ്മരണ പ്രഭാഷണം നത്തുകയായിരുന്നു അദ്ദേഹം.
ഗോളശാസ്ത്ര മേഖലയില്‍ അഗ്രകണ്യനായിരുന്ന അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിനു തന്നെ തീരാനഷ്ട്ടമാണന്നും, അദ്ദേഹത്തിന്റെ കൊലപാതകരെ ഉടന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ നിയമപാലകര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. അനുസ്മരണ സമ്മേളനം ജിദ്ദ ഇസ്‌ലാമിക് സെന്റര്‍ ചെയര്‍മാന്‍ സയ്യിദ് സഹല്‍ തങ്ങള്‍ ഉദ്്ഘാടനം ചെയ്തു.
'വിലസുന്ന കുടുംബവും വിലപിക്കുന്ന പ്രവാസിയും' എന്ന വിഷയത്തില്‍ ഖലീല്‍ ഹുദവി അല്‍ മാലിക്കി കാസര്‍കോഡ് മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് ഉബൈദുള്ള തങ്ങള്‍ മേലാറ്റൂര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ആലംപാടി അബൂബക്കര്‍ ദാരിമി അധ്യക്ഷം വഹിച്ചു. അബ്ദുള്ള ഹിറ്റാച്ചി അനുസ്മരണ ഗാനം ആലപിച്ചു. അബ്ദുല്‍ ബാരി ഹുദവി,അബ്ദുള്ള ഫൈസി, അബ്ദുള്ള കുപ്പം, സുബൈര്‍ ഹുദവി, സവാദ് പേരാമ്പ്ര, അന്‍വര്‍ ചേരങ്കൈ, അഷ്‌റഫ് തില്ലങ്കേരി, ഹസ്സന്‍ ബത്തേരി, ഇസ്സുദ്ദീന്‍ കുമ്പള തുടങ്ങിയവര്‍ പ്രസംഗിച്ചു. അര്‍ഷദ് അബൂബക്കര്‍ സ്വാഗതവും, അബൂബക്കര്‍ ഉദിനൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."