HOME
DETAILS

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

  
Web Desk
September 29, 2024 | 3:51 PM

PV Anwar Slams Government over Police Corruption

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പൊലിസിനെതിരെയും രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചും സ്വര്‍ണ്ണക്കടത്തിലെ പൊലിസ് കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പി.വി അന്‍വര്‍ എംഎല്‍എ. പൊലിസിനെതിരെയും സ്വര്‍ണ്ണക്കടത്തിനെ കുറിച്ചും പറഞ്ഞതിന് മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചെന്ന് അന്‍വര്‍ തുറന്നടിച്ചു. സ്വര്‍ണ്ണക്കടത്തുകാര്‍ക്കും പൊലിസിലെ സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിനും കസ്റ്റംസ് കൂട്ട് നില്‍ക്കുകയാണെന്നും, പരാതിനല്‍കിയിട്ട് ഭരണകക്ഷിക്കോ പൊലിസിനോ അനക്കമില്ലെന്നും, രണ്ടും കല്‍പ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണെന്നും പിവി.അന്‍വര്‍ എംഎല്‍എ. രാജ്യദ്രോഹിയായ ഷാജന്‍ സ്‌കറിയയെ രക്ഷപ്പെടുത്തിയത് പി ശശിയും എഡിജിപി അജിത് കുമാറും ചേര്‍ന്നാണെന്നും അന്‍വര്‍ ആരോപിച്ചു.  

അന്തരിച്ച കൂത്തുപറമ്പ് സമരനായകന്‍ പുഷ്പനെ അനുസ്മരിച്ചുകൊണ്ട് പ്രസംഗം തുടങ്ങിയ അന്‍വര്‍ തന്റേത് മതേതര പാരമ്പര്യമാണെന്നും തന്നെ മുസ്ലിം വര്‍ഗീയ വാദിയാക്കാന്‍ ശ്രമം നടക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു. മതവിശ്വാസിയായാല്‍ വര്‍ഗീയ വാദിയാകില്ല. എന്റെ പേര് അന്‍വര്‍ എന്നായതാണ് പലര്‍ക്കും പ്രശ്‌നം. ഞാന്‍ മുസ്ലീം ആയതും അഞ്ച് നേരം നിസ്‌കരിക്കുന്നയാളാണെന്ന് പറഞ്ഞതുമാണ് പ്രസ്‌നമെന്നും അന്‍വര്‍ പറഞ്ഞു. സര്‍ക്കാര്‍ പരിപാടികളില്‍ പ്രാര്‍ത്ഥന ഒഴിവാക്കണം. ബാങ്ക് വിളിക്ക് ഒരു പൊതു സമയം നിശ്ചയിക്കണമെന്നും അന്‍വര്‍ പറയുന്നു.

കേരളം സ്‌ഫോടകാസ്പദമായ അവസ്ഥയിലാണെന്നും, പൊലിസിലെ 25 ശതമാനം പേരും ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ടുവെന്നും അന്‍വര്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രി തന്നെ കുറ്റക്കാരനാക്കി. കഴിഞ്ഞ 3 വര്‍ഷമായി കരിപ്പൂര്‍ വഴി സ്വര്‍ണ്ണക്കടത്ത് നടക്കുന്നു. സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ് പൊലിസ് ഒത്തുകളിയുണ്ട്. സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ കേരളത്തില്‍ കൊലപാതകങ്ങളുണ്ടാകുന്നു. വിമാനത്താവളം വഴി കടത്തുന്ന സ്വര്‍ണ്ണം മറ്റൊരു സംഘം അടിച്ചുമാറ്റുന്നു. മുഖ്യമന്ത്രി പറഞ്ഞതല്ല, സ്വര്‍ണ്ണം കസ്റ്റംസിന് കൈമാറുന്നതാണ് നിയമം അന്‍വര്‍ പറഞ്ഞു.  

സ്വര്‍ണ്ണക്കടത്തുകാര്‍ക്കും പൊലീസിലെ സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിനും കസ്റ്റംസ് കൂട്ട് നില്‍ക്കുകയാണെന്നും, പരാതിനല്‍കിയിട്ട് ഭരണകക്ഷിക്കോ പൊലിസിനോ അനക്കമില്ലെന്നും, രണ്ടും കല്‍പ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണെന്നും പിവി.അന്‍വര്‍ എംഎല്‍എ. രാജ്യദ്രോഹിയായ ഷാജന്‍ സ്‌കറിയയെ രക്ഷപ്പെടുത്തിയത് പി.ശശിയും എഡിജിപി അജിത് കുമാറും ചേര്‍ന്നാണ്. പാര്‍ട്ടിക്കായി താന്‍ ശത്രുക്കളെ ഉണ്ടാക്കി. സാധാരണ സഖാക്കളെ താന്‍ തള്ളിപ്പറയില്ലെന്നും, പിതാവിനോടെന്നതു പോലെയാണ് പിണറായിയോട് സംസാരിച്ചതെന്നും അന്‍വര്‍ പറയുന്നു. അജിത് കുമാറിന്റെ സ്വത്ത് വിവരങ്ങളെക്കുറിച്ച് അന്വേഷണമില്ലെന്നും, എഡിജിപിയെ ഉപയോഗിച്ച് വേണ്ടാത്ത പല കാര്യങ്ങളും ചെയ്യിച്ചിട്ടുണ്ടെന്നും അന്‍വര്‍ പറയുന്നു.

PV Anwar strongly criticizes the government, portraying the Chief Minister as dishonest and highlighting the alarming presence of 25% criminals within the police force.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറഞ്ഞ ഉറപ്പുകൾ സർക്കാർ പാലിക്കണം, ഇല്ലെങ്കിൽ വീണ്ടും സമരം: മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിൽ നിന്ന് പിന്മാറി

Kerala
  •  2 days ago
No Image

വർക്കലയിൽ വിദ്യാർഥികൾ തമ്മിൽ സംഘട്ടനം: ഒമ്പതാം ക്ലാസുകാരന്റെ താടിയെല്ല് തകർന്നു

Kerala
  •  2 days ago
No Image

കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ രാജ്യസഭാ അംഗവുമായ തോമസ് കുതിരവട്ടം അന്തരിച്ചു

Kerala
  •  2 days ago
No Image

വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോ​ഗിക്കുന്നവരെ കാത്തിരിക്കുന്നത് മുട്ടൻപണി; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  2 days ago
No Image

വരാപ്പുഴയിൽ രണ്ട് സ്കൂൾ വിദ്യാർഥിനികളെ കാണാതായി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം

Kerala
  •  2 days ago
No Image

20 രൂപയുടെ വെള്ളത്തിന് 55 രൂപ! റെസ്റ്റോറന്റിന്റെ കളി കമ്മീഷന്റെ മുന്നിൽ നടന്നില്ല; റെസ്റ്റോറന്റിന് പലിശ സഹിതം പിഴ

crime
  •  2 days ago
No Image

സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാർഥിനികളെ ടിപ്പർ ലോറി ഇടിച്ചുതെറിപ്പിച്ചു; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഡ്രൈവർക്കെതിരെ കേസ്

Kerala
  •  2 days ago
No Image

ഭരണകൂട ഭീകരതയും ഹിന്ദുത്വ അതിക്രമവും; 2025-ൽ അമ്പതോളം മുസ്‌ലിംകൾ നിയമവിരുദ്ധമായി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

National
  •  2 days ago
No Image

സൂപ്പർ കപ്പ് ഫൈനലിൽ റയലിന് കിരീടം മാത്രമല്ല, മാന്യതയും നഷ്ടമായോ? എംബാപ്പെ-ലാപോർട്ട പോര് മുറുകുന്നു

Football
  •  2 days ago
No Image

സഞ്ജുവിനും സച്ചിനും ഒന്ന് മാത്രം; ഇവിടെ ആറെണ്ണവുമായി കോഹ്‌ലിയെ വീഴ്ത്തി രണ്ടാമനായി രാഹുൽ

Cricket
  •  2 days ago