ഫാസിസം വിദ്യാര്‍ഥികളെ ഭീരുക്കളാക്കുന്നു : എസ്.കെ.എസ്.എസ്.എഫ് കാംപസ് വിങ്
കോഴിക്കോട്: വിദ്യാര്‍ഥികളുടെ ആത്മഹത്യാ തോത് വര്‍ധിക്കുന്നത് ഫാസിസ്റ്റ് അജന്‍ഡയുടെ ഭാഗമാണെന്നും, സ്വത്വത്തെ കുറിച്ചുള്ള ഇരവാദ ചിന്തകളയുര്‍ത്തുന്ന വിപ്ലവ പ്രസ്ഥാനങ്ങള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ ഉണരണമെന്നും എസ്.കെ.എസ്.എസ്.എഫ് കാംപസ് വിങ് സംസ്ഥാന സമിതി യോഗം അഭിപ്രായപ്പെട്ടു.
വിദ്യാര്‍ഥികളെ മനോവൈകൃതത്തിലേക്ക് തള്ളിവിടുന്ന വിദ്യാഭ്യാസ സംസ്‌കാരം പൊളിച്ചെഴുതണം. ധാര്‍മിക വിദ്യാഭ്യാസം കരിക്കുലത്തിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിന് കാംപസ് വിങ് നിവേദനം സമര്‍പ്പിക്കും.
പുതുതലമുറയില്‍ മാനസിക പക്വത കൊണ്ട് വരുന്നതില്‍ പരാജയപ്പെട്ട രക്ഷിതാക്കളും വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്നതില്‍ പങ്കാളികളാണ്.
സംവരണ സീറ്റുകളില്‍ ഉന്നത പഠനത്തിനെത്തുന്ന വിദ്യാര്‍ഥികളെ അധ്യാപകരുംസഹപാഠികളും മാനസികമായി പീഡിപ്പിക്കുന്ന സാഹചര്യമാണു തിരുവനന്തപുരത്തെ ഉന്നത കലാലയത്തില്‍ വരെ ഉണ്ടായിരിക്കുന്നത്.
സവര്‍ണ അവര്‍ണ ചിന്തകള്‍ക്കെതിരേ പൊതുബോധം വളര്‍ന്നു വരണം. ആത്മഹത്യയെ പിന്തുണക്കുകയും, സമര രീതിയാക്കുകയും ചെയ്യുന്ന വൈകൃത മനോഭാവത്തിനെതിരേ സമൂഹ മനസ്സാക്ഷി ഉണരണം.
യോഗത്തില്‍ ചെയര്‍മാന്‍ ഇസ്ഹഖ് ഖിളര്‍ അധ്യക്ഷനായി. ഖയ്യൂം കടമ്പോട്, റിയാസ് വെളിമുക്ക്, ബദറുദ്ദീന്‍ മംഗലാപുരം, ഫാരിസ് തൃശൂര്‍, അന്‍സിഫ് മുക്കം, ജംഷീദ് എം.ഇ.എസ്, മാജിദ്, ശാഫി മുഹമ്മദ് സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ റഈസ് പി.സി സ്വാഗതവും, അനീസ് സി.കെ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."