സഹൃദയ കാര്‍ഷികമേള സമാപിച്ചു
തലയോലപ്പറമ്പ്: ജൈവസംസ്‌കൃതിയിലേക്ക് തിരിച്ചുപോക്കിനുള്ള ആഹ്വാനത്തോടെ സഹൃദയ കാര്‍ഷികമേള സമാപിച്ചു. മണ്ണില്‍ പണിയെടുക്കുന്നവന്റെ ആഹ്ലാദത്തില്‍ പങ്കാളിയായി സുസ്ഥിര കൃഷി രീതികള്‍ ജനകീയ മുന്നേറ്റമായി വളര്‍ത്തിയെടുക്കുന്നതിനുള്ള ഇടപെടലുകള്‍ പ്രതീക്ഷാജനകമാണെന്ന് സമാപനസന്ദേശം നല്‍കിയ അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ അഭിപ്രായപ്പെട്ടു. മണ്ണിനും മനുഷ്യനും ആഹാരവും ആരോഗ്യവും പകരുന്ന കര്‍ഷകനെ അറിയാനും ആദരിക്കാനും നമുക്കു കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ തലയോലപ്പറമ്പ് ഗ്രാമത്തിലെ കുടുംബങ്ങളില്‍ നടപ്പാക്കുന്ന മാലിന്യസംസ്‌ക്കരണ പദ്ധതിയുടെ ഉദ്ഘാടനം സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി നിര്‍വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.തോമസ്, തലയോലപ്പറമ്പ് പള്ളി വികാരി ഫാ. ജോണ്‍ പുതുവ, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി വര്‍ഗീസ്, ടി.വി.പുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജീന തോമസ്, ട്രസ്റ്റി ജോര്‍ നാവംകുളങ്ങര, ഫാമിലി യൂനിയന്‍ വൈസ് ചെയര്‍മാന്‍ അഡ്വ.ആന്റണി കളമ്പുകാടന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."