ബ്ലേഡ്മാഫിയ വീട്ടില്‍ കയറി അക്രമിച്ചു; വീട്ടമ്മയുടെ കൈ തല്ലിയൊടിച്ചു
പാലാ: വാഹന വായ്പയുടെ കുടിശികയും പലിശയും ചേര്‍ത്ത വന്‍ തുക ആവശ്യപ്പെട്ട് ബ്ലേഡ്മാഫിയ വീട് കയറി അക്രമിച്ചു.
ആക്രമണത്തില്‍ വീട്ടമ്മയുടെ കൈ ഒടിഞ്ഞു. ശനിയാഴ്ച രാത്രി പത്തരയോടെ കുമ്മണ്ണൂരിലായിരുന്നു സംഭവം. കുമ്മണ്ണൂര്‍ വെടിക്കുല്‍േ ലേഖാ എസ്. നായരുടെ കൈയാണ് ആക്രമണത്തില്‍ ഒടിഞ്ഞത്. വീട്ടില്‍ അതിക്രമിച്ചുകയറിയ മൂവര്‍സംഘം ലേഖയെ തള്ളി താഴെയിട്ട് കൈ തല്ലിയൊടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
ഓപ്പറേഷനുശേഷം വിശ്രമിക്കുകയായിരുന്ന ഭര്‍ത്താവ് സുധാകരന്‍നായര്‍ തടസംപിടിക്കാനെത്തിയെങ്കിലും അദ്ദേഹത്തെയും സംഘം അക്രമിച്ച് ഗുരുതരമായി പരുക്കേല്പിച്ചു. ഓപ്പറേഷനില്‍ കഴുത്തിന് കമ്പിയിട്ട് വിശ്രമത്തിലായിരുന്ന സുധാകരന്‍നായര്‍ തന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞുവെങ്കിലും ബ്ലേഡ്മാഫിയ വകവയ്ക്കാതെ മര്‍ദ്ദിക്കുകയായിരുന്നു.
ഇതിനിടെ സ്ഥലത്തില്ലാതിരുന്ന മകന്‍ സുധീഷ്‌കുമാറിനെ സംഘം ഫോണില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചവശനാക്കി. ശബ്ദംകേട്ട് അയല്‍ക്കാരെത്തിയതോടെ ഓട്ടോറിക്ഷയിലെത്തിയ സംഘം രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ലേഖയേയും സുധാകരന്‍നായരേയും സുധീഷ്‌കുമാറിനെയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പണം പലിശയ്ക്ക് നല്‍കുന്ന കുമ്മണ്ണൂര്‍ താമരശേരില്‍ രതീഷ്‌കുമാറിന്റെ പക്കല്‍നിന്ന് എട്ട് മാസം മുന്‍പ് സുധീഷ്‌കുമാര്‍ ഓട്ടോറിക്ഷ 24000 രൂപായ്ക്ക് വാങ്ങിയിരുന്നു. 14000 രൂപാ നല്‍കി ബാക്കി പതിനായിരം രൂപാ തവണയായി നല്‍കാമെന്നായിരുന്നു ധാരണ. പറഞ്ഞ തുക നല്‍കാതിരുന്നതിനെത്തുടര്‍ന്ന് ഒരാഴ്ച മുന്‍പ് സുധീഷിന്റെ ഓട്ടോറിക്ഷ രതീഷ്‌കുമാര്‍ കൈക്കലാക്കിയിരുന്നു.
ശനിയാഴ്ച രാത്രി ഇയാള്‍ സുഹൃത്തുക്കളായ കുമ്മണ്ണൂര്‍ മറ്റയ്ക്കാട്ട രഞ്ജിത്, മൂന്നുതൊട്ടിയില്‍ അഖില്‍ എന്നിവര്‍ക്കൊപ്പം വീ'ട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് സുധീഷ്‌കുമാര്‍ പറഞ്ഞു.
പതിനായിരം രൂപായും എട്ട് മാസത്തെ പലിശയും ചേര്‍ത്ത് 30000 രൂപാ നല്‍കണമൊയിരുന്നു ആവശ്യം. ഇതിന് വിസമ്മതിച്ചപ്പോള്‍ വീട്ടമ്മയേയും ഭര്‍ത്താവിനേയും മകനേയും അക്രമിച്ച് പരുക്കേല്പിച്ചശേഷം രക്ഷപ്പെടുകയായിരുന്നു.
സംഭവം സംബന്ധിച്ച് കിടങ്ങൂര്‍ പോലീസ് കേസെടുക്കുകയും വീട്ടമ്മയില്‍നിന്ന് മൊഴിയെടുക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."