തൊട്ടില്‍പ്പാലം പൊലിസ് സ്റ്റേഷന്‍ ഇപ്പോഴും വാടക കെട്ടിടത്തില്‍
കുറ്റ്യാടി: പ്രവര്‍ത്തനം തുടങ്ങി മുപ്പതു വര്‍ഷം പിന്നിട്ടിട്ടും തൊട്ടില്‍പ്പാലം പോലിസ് സ്റ്റേഷന് സ്വന്തമായി കെട്ടിടമില്ല. 1986ലാണ് മലയോര മേഖലയുടെ സുരക്ഷാ പ്രാധാന്യം കണക്കിലെടുത്ത് തൊട്ടില്‍പ്പാലത്തു പോലിസ് സ്റ്റേഷന്‍ അനുവദിച്ചത്. താല്‍ക്കാലിക വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ സ്റ്റേഷന്‍ പിന്നീട് പഞ്ചായത്ത് കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്കു മാറ്റുകയായിരുന്നു.
നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്കു സ്റ്റേഷന്‍ മാറ്റിയിട്ടു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സ്വന്തം കെട്ടിടം എന്നതു സ്വപ്നമായിത്തന്നെ അവശേഷിക്കുകയാണ്.
പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാത്ത കെട്ടിടത്തിനുള്ളിലാണ് ലോക്കപ്പ് മുറിയുമുള്ളത്. എസ്.ഐയും വനിതാ ജീവനക്കാരും ഉള്‍പ്പെടെ മുപ്പതിലേറെ ജീവനക്കാരുള്ള സ്റ്റേഷനില്‍ കുടിവെള്ളത്തിനും വിശ്രമത്തിനും ആവശ്യമായ സൗകര്യങ്ങളില്ല. സ്റ്റേഷന്‍ പരിധിയില്‍ സ്വന്തം വാഹനം പോലും നിര്‍ത്തിയിടാന്‍ കഴിയാത്തതിനാല്‍ പൊലിസ് വാഹനം മെയിന്‍ റോഡിലാണ് നിര്‍ത്തിയിടുന്നത്. കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ നിര്‍ത്തിയിടാനും ഇവിടെ സൗകര്യങ്ങളില്ല.
കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ സ്റ്റേഷനു കെട്ടിടം പണിയാന്‍ നടപടികളാരംഭിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. കാവിലുംപാറ പഞ്ചായത്ത് ഭരണസമിതി പൊലിസ് സ്‌റ്റേഷനു കെട്ടിടം പണിയാന്‍ 13 സെന്റ് സ്ഥലം വാങ്ങിനല്‍കിയിരുന്നെങ്കിലും മാറിമാറിവന്ന സര്‍ക്കാരുകള്‍ നിര്‍മാണ പ്രവൃത്തികളൊന്നും തുടങ്ങിയില്ല.
ഇതിനു പുറമെ രാഷ്ട്രീയ സംഘര്‍ഷങ്ങളിലും മറ്റു കുറ്റകൃത്യങ്ങളിലും ഉള്‍പ്പെടുന്ന പ്രതികളെ സുരക്ഷിതമായി നിര്‍ത്താന്‍ പോലും ഇവിടെ സൗകര്യമില്ല. സംസ്ഥാനത്തു മാവോയിസ്റ്റ് ഭീഷണിയുള്ള ചുരുക്കം സ്‌റ്റേഷനുകളില്‍ ഒന്നാണ് തൊട്ടില്‍പ്പാലം സ്റ്റേഷന്‍. അതുകൊണ്ടുതന്നെ തണ്ടര്‍ബോള്‍ട്ടിന്റെയും മറ്റു സേനാവിഭാഗങ്ങളുടെയും ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കുമ്പോഴും ദുരിതങ്ങള്‍ ഇരട്ടിക്കുകയാണ്.
അസൗകര്യങ്ങള്‍ക്ക് നടുവില്‍ വീര്‍പ്പു മുട്ടുന്ന സ്റ്റേഷന് ആധുനിക സൗകര്യങ്ങളോടുകൂടിയ സ്വന്തം കെട്ടിടം പണിയണമെന്നാവശ്യപ്പെട്ട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി. സുരേന്ദ്രന്റെ നേതൃത്വത്തില്‍ നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിരുന്നു. കേരളത്തിലെ ആഭ്യന്തര വകുപ്പിനുതന്നെ ഏറെ നാണക്കേടുണ്ടാക്കുന്ന തൊട്ടില്‍പ്പാലം സ്റ്റേഷന് ഈ മന്ത്രി സഭയുടെ കാലത്തെങ്കിലും ശാപ മോക്ഷം ലഭിക്കുമോ എന്നാണു നാട്ടുകാര്‍ ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."