മുസ്‌ലിം ലീഗ് സ്മൃതി സംഗമം
പേരാമ്പ്ര: വരാനിരിക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാനം ഭരിക്കുന്ന ഇടതു സര്‍ക്കാരിന്റെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയുള്ള പ്രതിഫലനമാവുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല. മുസ്‌ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ ജനങ്ങള്‍ക്ക് ആശ്വാസമാവുന്ന റേഷന്‍ സംവിധാനത്തിന്റെ വിഹിതം വെട്ടിക്കുറക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണ്. ഇതു റീട്ടെയില്‍ മേഖലയിലെ കുത്തക ഭീമന്മാരെ സഹായിക്കുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി സൈതലവി പ്രഭാഷണം നടത്തി. മണ്ഡലം ലീഗ് പ്രസിഡന്റ് എസ്.കെ അസൈനാര്‍ അധ്യക്ഷനായി. കെ.എസ് മൗലവി, എസ്.പി കുഞ്ഞമ്മദ്, ഒ. മമ്മു, ടി.കെ ഇബ്രാഹിം, എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍, പി.ടി അഷ്‌റഫ്, കെ. കുഞ്ഞലവി, ടി.പി മുഹമ്മദ്, മൂസ കോത്തമ്പ്ര സംസാരിച്ചു. ജനറല്‍ സെക്രട്ടറി സി.പി.എ അസീസ് സ്വാഗതവും ട്രഷറര്‍ കല്ലൂര്‍ മുഹമ്മദലി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."