അപകട ഭീഷണി ഉയര്‍ത്തി ഫ്‌ളക്‌സ് ബോര്‍ഡുകള്‍
പാലാ:നഗരത്തിലെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അപകടഭീഷണിയാകുന്നതായി പരാതി. അലക്ഷ്യമായും തോന്നുംവിധവും സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളും ബാനറുകളും വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും അപകടം വരുത്തിവെയ്ക്കുകയാണ്. റൗണ്ടാനകളിലും മറ്റും യാതൊരു സുരക്ഷാ സംവിധാനങ്ങളും പാലിക്കാതെയാണ് വലിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വച്ചിരിക്കുന്നത്.
കുരിശുപള്ളി കവലയിലും, ളാലം ജംഗ്ഷനിലും തിയേറ്റര്‍ കവലയിലും പാലങ്ങളിലും ഇലക്ട്രിക് തൂണുകളിലും തുടങ്ങിയ മെയിന്‍ റോഡിലെ എല്ലാ ഭാഗങ്ങളിലും ഫ്‌ളക്‌സ് ബോര്‍ഡുകളും പരസ്യ ബോര്‍ഡുകളും നിറഞ്ഞിരിക്കുന്ന അവസ്ഥയാണ്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം റൗണ്ടാനകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് കുറ്റകരമാണെങ്കിലും പാലായില്‍ നടപടിയെടുക്കേണ്ടവര്‍ ഇത്തരം കാര്യങ്ങള്‍ കണ്ടില്ലെന്ന് നടക്കുകയാണെന്നാണ് ആക്ഷേപം.
രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ജംഗ്ഷനുകളിലെ റൗണ്ടാനകളെയാണ് ഉപയോഗിക്കുന്നത്. കൂറ്റന്‍ ബോര്‍ഡുകള്‍ വഴിയാത്രക്കാരുടെ കാഴ്ച മറക്കുന്നതാണ്. പേട്ടറോഡ് ജംഗ്ഷനില്‍ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ പരസ്പരം കാണാന്‍ കഴിയാത്ത അവസ്ഥയാണ്. തലനാരിഴക്കാണ് ഇവിടെ അപകടങ്ങള്‍ ഒഴിഞ്ഞുപോകുന്നത്. ഇതോടെ നാട്ടുകാര്‍തന്നെ ഇടപെട്ട് ഇവിടുത്തെ കുറച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തതോടെയാണ് കാഴ്ച സുഗമമായത്.
നഗരത്തിനുള്ളിലും ബസ് സ്റ്റോപ്പുകളിലും വൈദ്യുതി തൂണുകളിലും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് നഗരസഭയുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും അനുമതി വാങ്ങണമെന്നിരിക്കെ യാതൊരു നടപടികളും പാലിക്കാതെയാണ് രാത്രികാലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്.
തൂണുകളിലും മറ്റും സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ വഴിയിലേക്ക് ഇറക്കി വയ്ക്കുന്നതും വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതും പതിവ് കാഴ്ചയാണ്.കൂടാതെ ബോര്‍ഡുകളില്‍ ശരീരഭാഗങ്ങള്‍ മുട്ടി പരുക്കേല്‍ക്കുന്നതും പതിവായിരിക്കുന്നു.സമ്മേളനങ്ങളുടെയും സ്വീകരണങ്ങളുടെയും വലിയ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ പരിപാടികള്‍ കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞാലും നീക്കം ചെയ്യാറില്ല. കാറ്റിലും മഴയിലും ഇവ തകര്‍ന്നുവീണ് അപകടങ്ങളുണ്ടാകുന്നത് പതിവാണ്.നഗരത്തില്‍ അനധികൃതമായും അനുമതിയില്ലാതെയും സ്ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും നീക്കം ചെയ്യണമെന്നും റൗണ്ടാനകളിലും മറ്റും ബോര്‍ഡ് സ്ഥാപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."