സംസ്ഥാനത്തെ നെല്ലുല്‍പാദനം അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയാക്കും: കൃഷി മന്ത്രി
പേരാമ്പ്ര: യന്ത്രവല്‍ക്കരണം ത്വരിതപ്പെടുത്തി അടുത്ത അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ നെല്ലുല്‍പാദനം ഇരട്ടിയായി വര്‍ധിപ്പിക്കുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. ആവളപാണ്ടിയില്‍ ജനകീയ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 30000 ഏക്കര്‍ സ്ഥലത്ത് ഇത്തവണ കൂടുതല്‍ കൃഷിയിറക്കാനാണ് പദ്ധതി. 27 ശതമാനം ഫണ്ട് കാര്‍ഷിക മേഖലയ്ക്ക് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ഷകരുടെ ഇന്‍ഷുറന്‍സ് തുക 12500ത്തില്‍ നിന്ന് 25000 രൂപയായി ഉയര്‍ത്തി. രോഗം വന്ന് മുറിച്ചുമാറ്റുന്ന തെങ്ങ് ഒന്നിന് 750 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തിയെന്നും മന്ത്രി പറഞ്ഞു.
നെല്ല്, വാഴ, തെങ്ങ് തുടങ്ങിയ വിളകളുടെ ഇന്‍ഷുറന്‍സ് തുക ഇരട്ടിയായി വര്‍ധിപ്പിക്കും. ജൈവകൃഷിക്ക് പ്രാധാന്യം നല്‍കി രോഗവിമുക്തമായ സമൂഹം കെട്ടിപ്പടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. യുവാക്കള്‍ കൂടുതല്‍ കൃഷിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് എറെ പ്രതീക്ഷ നല്‍കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആതിരപ്പിള്ളി പദ്ധതിക്ക് പ്രതീക്ഷിക്കുന്ന തുക ഗ്രാമമേഖലകളില്‍ സോളാര്‍ കണക്ഷനു വേണ്ടി നീക്കിവച്ച് പരിസ്ഥിതി ചൂഷണമില്ലാത്ത വികസനസംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച നടന്‍ ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി. മന്ത്രി എ.കെ ശശീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ.സി സതി (പേരാമ്പ്ര), കെ. കുഞ്ഞിരാമന്‍ (മേലടി), ഗ്രാപഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ റീന (മേപ്പയൂര്‍), കെ.എം റീന (പേരാമ്പ്ര), ഷെരീഫ (തുറയൂര്‍), കെ.പി ഗോപാലന്‍ നായര്‍ (കീഴരിയൂര്‍). സി. രാധ (അരിക്കുളം), പി.എം കുഞ്ഞിക്കണ്ണന്‍ (നൊച്ചാട്), എന്‍. പത്മജ (കായണ്ണ), ഷീജാ ശശി ( ചക്കിട്ടപ്പാറ), കെ.പി അസ്സന്‍ കുട്ടി (കൂത്താളി), കെ.കെ ആയിഷ ( ചങ്ങരോത്ത് ), ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, പി.ജി ജോര്‍ജ് മാസ്റ്റര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി സുജാത മനയ്ക്കല്‍, ജില്ലാ പഞ്ചായത്തംഗം എ.കെ ബാലന്‍, പേരാമ്പ്ര ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. നാരായണക്കുറുപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം എം. കെ സതി, നബീസ കൊയിലോത്ത്, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിനീഷ് ആവള, മുന്‍ എം.എല്‍.എമാരായ എ.കെ പത്മനാഭന്‍ മാസ്റ്റര്‍, എന്‍.കെ രാധ, കെ. കുഞ്ഞമ്മത് മാസ്റ്റര്‍, എം. നന്ദിനി, ഡോ. ലത, ഡോ. യു. ജയകുമാരന്‍, ജയശ്രീ പി.എന്‍, എ. പുഷ്പ, രാമചന്ദ്രന്‍, രമാകാന്ത പൈ, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ആര്‍. ശശി, എന്‍.പി ബാബു, പി.കെ.എം ബാലകൃഷ്ണന്‍, കെ.പി ആലിക്കുട്ടി, ടി.കെ ശശി സംബന്ധിച്ചു.
മന്ത്രി ടി.പി രാമകൃഷ്ണന്റെ സന്ദേശം അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി പി. സലിം ചടങ്ങില്‍ വായിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ബിജു സ്വാഗതവും കെ. കുഞ്ഞികൃഷ്ണന്‍ നന്ദിയും പറഞ്ഞു. 'നെല്ല് നമ്മുടെ അന്നം, എല്ലാരും പാടത്തേക്ക് ' എന്ന സന്ദേശത്തോടെ സംസ്ഥാന സര്‍ക്കാര്‍ 2017 നെല്ല് വര്‍ഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് കൊയ്ത്തുത്സവം നടന്നത്. തരിശുരഹിത മണ്ഡലമാക്കുന്നതിന്റെ ഭാഗമായി പേരാമ്പ്ര മണ്ഡലത്തിലെ 2182 ഏക്കര്‍ സ്ഥലത്താണ് ജനകീയ കുട്ടായ്മയില്‍ കൃഷിയിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."