HOME
DETAILS
MAL
നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 24 ലക്ഷം രൂപയുടെ പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
backup
March 19 2017 | 23:03 PM
നെയ്യാറ്റിന്‍കര: അമരവിള എക്സൈസ് ചെക്ക് പോസ്റ്റില്‍ തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്ന നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 24 ലക്ഷം രൂപ വിലവരുന്ന പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടുകൂടിയാണ് ലോറിയില്‍ കൊണ്ടുവന്ന സാധനം ടാക്സ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നല്കുവാന് കൊണ്ടുവന്നതായിരുന്നതായി വാഹനത്തിലുണ്ടായിരുന്ന ജീവനക്കാര്‍ പറഞ്ഞു.
തമിഴ്നാട്ടിലുള്ള അയ്യാ വൈകുണ്ഠം ട്രെഡേഴ്സ് എന്ന സ്ഥാപനത്തിന്റെ പേരിലുളള വാഹനവും അതിലുളള സാധനങ്ങളുമാണ് പിടിച്ചെടുത്തത്. മുന്‍പും പല പ്രാവശ്യം ഇത്തരത്തില്‍ നികുതി വെട്ടിച്ച് സാധനങ്ങള്‍ കടത്തിയിട്ടുളളതായി അധികൃതര്‍ അറിയിച്ചു. കടത്തി കൊണ്ടുവന്ന സാധനങ്ങള്‍ക്ക് ഏഴ് ലക്ഷം രൂപ ടാക്സ് അധികൃതര്‍ പിഴ ചുമത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."