ജലസ്രോതസുകളുടെ സംരക്ഷണ സന്ദേശവുമായി ജലധാരസഭ
പുത്തനത്താണി: ജലസ്രോതസുകളുടെ സംരക്ഷണ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ജലധാര സഭ നടത്തുന്നു. രണ്ടണ്ടത്താണി ഡിവിഷന് അംഗം വെട്ടം ആലിക്കോയയുടെ നേതൃത്വത്തിലാണ് സഭ ചേരുന്നത്. നാളെ വൈകിട്ട് നാലിന് കടുങ്ങാത്ത്കുണ്ടണ്ട് ചാലിക്കുളം പരിസരത്താണ് സഭ നടക്കുന്നത്.
ഇതിന്റെ മുന്നോടിയായി ജലയാത്രയും നടത്തും. നാട്ടിലെ ചെറു അരുവികളും കുളങ്ങളും കിണറുകളും ഉള്‍പ്പെടെയുള്ള ജല സ്രോതസുകള്‍ സംരക്ഷിക്കുന്നതിന് പദ്ധതി തയാറാക്കുകയാണ് സഭയുടെ ലക്ഷ്യം. തിരൂര്‍ ജില്ലാ അഡീ. കോടതി ജഡ്ജ് കെ.കെ ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. വെട്ടം ആലിക്കോയ അധ്യക്ഷനാകും.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി, കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ കുഞ്ഞാപ്പു, വളവന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സാബിറ മറ്റു ജനപ്രധിനിധികള്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."