കാടിന്റെ മക്കള്‍ക്ക് ദിശാബോധം നല്‍കി 'പ്രതീക്ഷ'
അട്ടപ്പാടി: അട്ടപ്പാടിക്കപ്പുറം വിശാലമായ ലോകമുണ്ടെന്നും സിവില്‍ സര്‍വിസ് പോലുള്ള ഉന്നതമായ കരിയറുകള്‍ ഉണ്ടെന്നും അത്തരം മേഖലകളില്‍ തങ്ങള്‍ക്കും എത്തിച്ചേരാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസം നല്‍കി അട്ടപ്പാടിയിലെ പത്തോളം കുറുമ്പ ആദിവാസി ഊരുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ തൊഴില്‍ സാമൂഹിക ശാക്തീകരണ സഹവാസ പരിശീലന പരിപാടി പാലൂര്‍ ഗോട്ടിയരക്കണ്ടി ട്രൈബല്‍ ഹോസ്റ്റലില്‍ ആരംഭിച്ചു.
നാല്‍പതു കുട്ടികള്‍ പങ്കെടുക്കുന്ന അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന നാലു ക്യാംപുകളാണ് സംഘടിപ്പിക്കുന്നത്. കുടുംബശ്രീയുടെ സാമ്പത്തിക സഹായത്തോടെ അട്ടപ്പാടി കുറുമ്പ ആദിവാസി ഡവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് 'പ്രതീക്ഷ' എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയില്‍ സിവില്‍ സര്‍വീസ് പരീക്ഷാ മാര്‍ഗ നിര്‍ദേശം, കരിയര്‍ ഗൈഡന്‍സ്, ലൈഫ് സ്‌കില്‍സ്, മോട്ടിവേഷന്‍, ആദിവാസി നിയമങ്ങള്‍, ആനുകൂല്യങ്ങള്‍ ലീഡര്‍ഷിപ്, വനാവകാശ നിയമങ്ങള്‍, സാമൂഹിക മൂല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീനലനം നല്‍കുന്നത്.
സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ഇന്ത്യ (സിജി) യുടെ പരിശീലകരാണ് പ്രധാനമായും ക്ലാസുകള്‍ എടുക്കുന്നത് പരിപാടി ഗോട്ടിയരക്കണ്ടി ഊരുമൂപ്പന്‍ ഉത്ഘാടനം ചെയ്തു. വിദ്യാഭ്യാസ പ്രവര്‍ത്തകനും പ്രമുഖ പരിശീലകനുമായ എന്‍.പി മുഹമ്മദ് റാഫി സിവില്‍ സര്‍വീസ് മാര്‍ഗ നിര്‍ദേശ ക്ലാസ് നയിച്ചു .
പ്രാക്തന ഗോത്രത്തിലെ കുട്ടികളെ സംബധിച്ചിടത്തോളം പുതിയ അറിവുകളായിരുന്നു സിവില്‍ സര്‍വീസ് മേഖല.
സിവില്‍ സര്‍വിസ് ജയിച്ച് ഐ.എ.എസ് എടുത്ത് അട്ടപ്പാടിയെ ഭരിക്കാന്‍ ഞങ്ങള്‍ക്ക് ആകുമെന്ന് വിദ്യാര്‍ഥികള്‍ പ്രത്യാശപെട്ടു.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. അട്ടപ്പാടി കുറുമ്പ ആദിവാസി ഡവലപ്‌മെന്റ് സൊസൈറ്റി കോര്‍ഡിനേറ്റര്‍ അമൃത,ഭാരവാഹികളായ പഴനി, നഞ്ചന്‍, വള്ളി, ചിന്നരാജ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."