ജസ്റ്റിസ് കര്ണന് പുതിയ പാര്‍ട്ടി രൂപീകരിച്ചു
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ് കര്ണന് പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചു. ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടി എന്നാണ് സംഘടനയുടെ പേര്.
രാജ്യത്തെ അഴിമതി തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടി രൂപീകരിച്ചതെന്ന് ജസ്റ്റിസ് കര്ണന് പറഞ്ഞു. രജിസ്ട്രേഷനായി ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാന മണ്ഡലങ്ങളിലെല്ലാം മത്സരിക്കും. വനിതകള്‍ മാത്രമായിരിക്കും സ്ഥാനാര്‍ഥികള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലടക്കം പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തും. എത്ര സീറ്റില്‍ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട ആദ്യ ഹൈക്കോടതി ജഡ്ജിയാണ് സി.എസ് കര്ണന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."