HOME
DETAILS
MAL
വര്‍ഗീയത നാടുനേരിടുന്ന വിപത്ത്: സ്വാമി സന്ദീപാനന്ദഗിരി
backup
March 20 2017 | 02:03 AM
പെരളശേരി: നാടുനേരിടുന്ന ഏറ്റവും വലിയ വിപത്ത് വര്‍ഗീയതയാണെന്നു സ്വാമി സന്ദീപാനന്ദഗിരി. പെരളശേരിയില്‍ എ.കെ.ജി ദിനാചരണത്തിെന്റ ഭാഗമായി ദേശീയത, വര്‍ഗീയത, ഫാസിസം എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വിപത്ത് തിരിച്ചറിഞ്ഞ് മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത് ജനങ്ങളാകെ ഒന്നിക്കണം. ജനങ്ങളെ തമ്മിലടിപ്പിച്ചു നേട്ടം കൊയ്യുന്ന ദുഷ്ടശക്തികളെ തിരിച്ചറിയണമെന്നും സന്ദീപാനന്ദഗിരി പറഞ്ഞു. കെ.വി ബാലന് അധ്യക്ഷനായി. ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, കെ.ഇ.എന്‍ കുഞ്ഞഹമദ് സംസാരിച്ചു. തുടര്‍ന്ന് മഹിളാ ഫെഡറേഷന് ജില്ലാട്രൂപ്പ് അവതരിപ്പിച്ച സംഗീതശില്പവും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."