റോഡുകള്‍ക്ക് ഭരണാനുമതി ലഭിച്ചു
ആലത്തൂര്‍: ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ നാല് ഗ്രാമീണ റോഡ് പ്രവര്‍ത്തികള്‍ക്കും നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന രണ്ട് പൊതുമരാമത്ത് സ്റ്റേറ്റ് ഹൈവേ റോഡുകളുടെ പ്രവര്‍ത്തികള്‍ക്കും ഭരണാനുമതിയും പ്രത്യേകാനുമതിയും ലഭിച്ചതായി കെ.ഡി. പ്രസേനന്‍ എം.എല്‍.എ അറിയിച്ചു.
ആലത്തൂര്‍ ഗാന്ധി ജങ്ഷന്‍ കാട്ടുശ്ശേരി വീഴുമല റോഡ് നിര്‍മാണത്തിന് 298 ലക്ഷം, മേലാര്‍കോട് കല്ലമ്പാടംപുത്തന്‍തറ ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസ് റോഡ് അഭിവൃദ്ധിപ്പെടുത്താന്‍ 218 ലക്ഷം, വണ്ടാഴി ഓട്ടുപാറ കുന്നത്തു ഗേറ്റ് പൈതല റോഡ് അഭിവൃദ്ധിപ്പെടുത്താനും, വീതി കൂട്ടാനും 210 ലക്ഷം കോട്ടേക്കുളം കോന്നല്ലൂര്‍ റോഡ് അഭിവൃദ്ധിപ്പെടുത്താന്‍ 188 ലക്ഷം എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്.
നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന കുളവന്‍മുക്ക് കുത്തനൂര്‍ തോലനൂര്‍ റോഡ് അഭിവൃദ്ധിപ്പെടുത്താന്‍ 930 ലക്ഷവും, വടക്കഞ്ചേരി പൊള്ളാച്ചി റോഡിന് 280 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."