പരിശോധന കര്‍ശനമാക്കി; 1112 വാഹനങ്ങള്‍ക്കെതിരേ കേസെടുത്തു
കാക്കനാട് : മോട്ടോര്‍ വാഹന വകുപ്പ് ജില്ലയില്‍ കഴിഞ്ഞദിവസം നടത്തിയ വാഹന പരിശോധനയില്‍ 1112 വാഹനങ്ങള്‍ക്കെതിരേ കേസെടുത്തു. 5,90,400 രൂപ പിഴയിനത്തിലും ഈടാക്കി. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ ഉദ്യോഗസ്ഥര്‍ വിവിധ സ്ക്വാഡുകളായി നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം പിടികൂടിയത്.
ലൈസന്‍സില്ലാതെ വാഹനം ഓടിച്ച 37 പേര്‍ക്കെതിരെയും ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ച 42 പേര്‍ക്കെതിരെയും എയര്‍ ഹോണ്‍ ഉപയോഗിച്ച 14 വാഹനങ്ങള്‍ക്കെതിരെയും നികുതിയടക്കാതെ വാഹനമോടിച്ച 22 പേര്‍ക്കെതിരെയും അമിത ശബ്ദം പുറപ്പെടിവിക്കുന്ന സൈലന്‍സര്‍ ഉപയോഗിച്ച 16 ഇരുചക്ര വാഹനങ്ങള്‍ക്കെതിരെയും അമിത ഭാരം കയറ്റിയ അഞ്ച് ടിപ്പര്‍ വാഹനങ്ങള്‍ക്കെതിരെയും വാതില്‍ ഘടിപ്പിക്കാതെ സര്‍വീസ് നടത്തിയ ആറ് സ്വകാര്യ ബസുകള്‍ക്കെതിരെയും അപകടകരമായി ഓടിച്ച 25 വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു.
ജില്ലയില്‍ വാഹനാപകടം കുറക്കുന്നതിന്റെ ഭാഗമായി ജില്ലാ എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ കെ.എം ഷാജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."