സൂഫി പണ്ഡിതന്മാര് തിരിച്ചെത്തി; ഇന്ന് സുഷമ സ്വരാജിനെ കാണും
ന്യൂഡല്‍ഹി: തീര്‍ഥയാത്രക്കിടെ പാകിസ്താനില്‍ കാണാതായ സൂഫി പണ്ഡിതന്മാരായ ഹസ്റത്ത് നിസാമുദീന്‍ ദര്‍ഗ മേധാവി സയ്യിദ് ആസിഫ് അലി നിസാമി, അദ്ദേഹത്തിന്റെ ബന്ധു നസീം അലി നിസാമി എന്നിവര്‍ തിരിച്ചെത്തി. അവര്‍ ഇന്ന് വിദേശ കാര്യമന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തും.
ഇവരുടെ മടങ്ങി വരവിന് വഴിയൊരുക്കിയ കേന്ദ്രസര്‍ക്കാറിന് ഇവരിലൊരാളുടെ മകന് ആമിര്‍ നിസാമി നന്ദി അറിയിച്ചു.
പാകിസ്താനിലെ പ്രശസ്തമായ ദാത്താ ദര്‍ബാര്‍ ഉള്‍പ്പെടെയുള്ളവ സന്ദര്‍ശിക്കാനായി പോയ ഇരുവരെയും കറാച്ചിയില്‍ കാണാതാവുകയായിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരും പാക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലാണെന്ന് അറിഞ്ഞു. സംശയത്തിന്റെ പേരിലാണ് ഇരുവരെയും രഹസ്യാന്വേഷണ വിഭാഗം പിടികൂടിയിരുന്നത്.
പിന്നീട് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ഇവരെ മോചിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവരുമായി ഫോണില്‍ സംസാരിച്ചതായി സുഷമാ സ്വരാജ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."