ഷഹീര്‍ ഷൗക്കത്തലി നേരിട്ടതും ക്രൂരപീഡനങ്ങള്‍
എരുമപ്പെട്ടി: ലക്കിടി ലോ കോളജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലി നേരിടേണ്ടി വന്നത് ജിഷ്ണു പ്രണോയ് അനുഭവിച്ചതിന് സമാനമായ ക്രൂര പീഡനങ്ങള്‍.
നെഹ്‌റു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലെക്കിടി ലോ കോളജ് അധികൃതരുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ പ്രതികാരമായി ഷെഹീര്‍ ഷൗക്കത്തലിയെ പാമ്പാടി നെഹ്‌റു കോളജില്‍ കൊണ്ട് വന്ന് ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ലെക്കിടി കോളജില്‍ നിന്ന് ഓട്ടോ റിക്ഷയില്‍ കയറ്റി കൊണ്ട് വന്ന് പാമ്പാടി കോളജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചത്.
കോളജിലെ വിദ്യാര്‍ഥികളെ റാഗ് ചെയ്തുവെന്ന് ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയതിന് ശേഷമാണ് ഓഫിസ് റൂമിലും ഇടിമുറിയിലും കയറ്റി മര്‍ദിച്ചത്. തലയ്ക്ക് ഇടിക്കുകയും നാഭിക്ക് ചവിട്ടുകയും ചെയ്തിട്ടുണ്ട്.
കോളജിനെതിരെ പരാതിപ്പെടുമോ എന്ന് ചോദിച്ചാണ് ക്രൂരമായി മര്‍ദിച്ചത്. പരാതിപ്പെട്ടാല്‍ റാഗിംഗ് കേസില്‍ ഉള്‍പ്പെടുത്തി ജയിലില്‍ അയക്കുമെന്നും പരീക്ഷ എഴുതാന്‍ അനുവദിക്കുകയില്ലെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.
മാനസിക മായി തകര്‍ന്ന ഷെഹീര്‍ ഷൗക്കത്തലി ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയും ഈ വിവരം വാട്‌സ് ആപിലൂടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുകയുമായിരുന്നു. സുഹൃത്തുക്കളുടെ സമയോജിതമായ ഇടപെടലാണ് ഷെഹീര്‍ ഷൗക്കത്തലിയുടെ ജീവന്‍ നിലനിര്‍ത്തിയത്.
അല്ലെങ്കില്‍ ജിഷ്ണു പ്രാണോയെ പോലെ ഷെഹീര്‍ ഷൗക്കത്തും കോളജ് അധികൃതരുടെ ക്രൂര പീഡനത്തിന്റെ രക്ത സാക്ഷിയാകുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."