HOME
DETAILS
MAL
കത്വ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തല്‍: സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്ക് നോട്ടീസ്
backup
May 18 2018 | 18:05 PM
ന്യൂഡല്‍ഹി: കത്വയില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ട് വയസുകാരിയുടെ പേര് വെളിപ്പെടുത്തിയതിന് സോഷ്യല്‍ മീഡിയ സൈറ്റുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് നല്കി. എന്നാല്‍ കമ്പനിയുടെ ഇന്ത്യന്‍ പ്രതിനിധികള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയിാറായില്ല. മെയ് 29ന് വിഷയത്തില്‍ കോടതി വീണ്ടും വാദം കേള്‍ക്കും. നേരത്തെ കത്വ പെണ്‍കുട്ടിയുടെ പേരും ചിത്രവും വിശദാംശങ്ങളും വെളിപ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് ഡല്‍ഹി ഹൈക്കോടതി 10ലക്ഷം രൂപ വീതം പിഴ ചുമത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."