പോസ്റ്റ് ടെന്‍ഷനിംഗ് വിദ്യ: ലൈവ് വര്‍ക് ഷോപ്പും വിര്‍ച്വല്‍ ക്ലാസും സംഘടിപ്പിച്ചു
തൃശൂര്‍: കെട്ടിടനിര്‍മാണരംഗത്തെ അത്യാധുനിക ടെക്നോളജിയായ പോസ്റ്റ് ടെന്‍ഷനിംഗ് വിദ്യയെ സംബന്ധിച്ചുളള ലൈവ് വര്‍ക് ഷോപ്പും വിര്‍ച്വല്‍ ക്ലാസും സംഘടിപ്പിച്ചു. കേരളത്തില്‍ ആദ്യമായി തൃശൂരില്‍ എം.ജി. റോഡിലെ ശങ്കരയ്യര്‍ ജംഗ്ഷനില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന എല്‍റോയ് ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പ്രൊജക്ടിന്റെ കണ്‍സ്ട്രക്ഷന്‍ സൈറ്റിലാണ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചത്. വിവിധ എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച വര്‍ക്ക്ഷോപ്പിന്റെ ഉദ്ഘാടനം മേയര്‍ അജിത ജയരാജന് ഉദ്ഘാടനം ചെയ്തു. ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ജി. ശ്രീരാം മുഖ്യാതിഥിയായി. ലിയോ ഗ്രൂപ്പ് ചെയര്മാന് ടി.എസ്. പട്ടാഭിരാമന് മുഖ്യപ്രഭാഷണം നടത്തി. സണ്ണി ഡയമണ്ട്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി.പി. സണ്ണി അധ്യക്ഷനായി.
തൃശൂര്‍ കോര്പറേഷന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി. സുകുമാരന്‍, സണ്ണി ഡയമണ്ട്സ് ഡയറക്ടര്‍ പ്രേം സണ്ണി എന്നിവര്‍ പ്രസംഗിച്ചു. സ്ട്രക്ടചറല്‍ എന്‍ജിനിയര്‍മാരായ യു. കൃഷ്ണകുമാര്‍, അന്‍സ ഹസീബ് ശില്പശാല നയിച്ചു.
തൃശൂരില്‍ എംജി റോഡിലെ ശങ്കരയ്യ ജംഗ്ഷനില്‍ നിര്‍മിക്കുന്ന സണ്ണി ഡയമണ്ട്സിന്റെ എല്‍റോയ് സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റിലാണ് പുതുവിദ്യ പ്രയോഗിച്ചിരിക്കുന്നത്. അത്യപൂര്‍വമായ നിര്‍മാണവിദ്യ കണ്ടുപഠിക്കാന്‍ വിവിധ എന്‍ജിനിയറിംഗ് കോളജുകളിലെ ആര്‍ക്കിടെക്ച്വര്‍, സിവില്‍ വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കൊപ്പം എത്തി. നിര്‍മാണസ്ഥലത്ത് 'ട്രാന്‍സ്ഫര്‍ ഗ്രിഡര്‍' വിദ്യയെക്കുറിച്ച് സ്ട്രക്ചറല്‍ എന്‍ജിനിയര്‍മാര്‍ നയിച്ച ശില്പശാല, വിദ്യാര്‍ഥികള്‍ക്കു കണ്ടു പഠിക്കാനുള്ള സുവര്‍ണാവസരമായി.
പുതു നിര്‍മാണ വിദ്യ കേരളത്തിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കു പഠനാവസരമാക്കാനാണ് നിര്‍മാണസ്ഥലത്തുതന്നെ ലൈവ് വര്‍ക് ഷോപ്പും വിര്‍ച്വല്‍ ക്ലാസ് റൂമും തയാറാക്കിയതെന്ന് സണ്ണി ഡയമണ്ട്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി.പി. സണ്ണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."