HOME
DETAILS

ആയുധങ്ങളുമായി മാവോവാദി സംഘം അഗളിയിലെത്തിയതായി സൂചന

  
backup
May 18 2018 | 20:05 PM

%e0%b4%86%e0%b4%af%e0%b5%81%e0%b4%a7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%b5%e0%b4%be%e0%b4%a6%e0%b4%bf-%e0%b4%b8

 

കാളികാവ്: കര്‍ണാടകയില്‍ നിന്ന് ഏപ്രില്‍ 25 ന് ആയുധങ്ങളുമായി പുറപ്പെട്ട മാവോവാദി സംഘം അട്ടപ്പാടി അഗളിയിലെത്തിയതായി സൂചന. ആയുധങ്ങള്‍ പല ഭാഗങ്ങളാക്കി വേര്‍തിരിച്ചാണ് ഇവര്‍ എത്തിച്ചതെന്നാണ് വിവരം. സൈലന്റ്‌വാലി മേഖലയിലേക്കാണ് ആയുധം കടത്തിയിരുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും ഒരു പോലെ ആയുധം ഉപയോഗിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് സൈലന്റ് വാലിയിലേക്ക് ആയുധം എത്തിച്ചതെന്നാണ് കരുതുന്നത്.
കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന പശ്ചിമഘട്ട മേഖലാ കമ്മിറ്റി ശക്തിപ്പെടുത്താനാണ് മാവോവാദികളുടെ നീക്കം. രണ്ട് വര്‍ഷത്തിനുള്ളില്‍ പശ്ചിമഘട്ട മേഖലാ കമ്മിറ്റിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിട്ടുള്ളത്. കേന്ദ്ര കമ്മിറ്റി അംഗമായ കുപ്പുദേവരാജ് ഉള്‍പ്പടെയുള്ള രണ്ട് പേരുടെ മരണം, വനിതകളില്‍ പ്രധാനിയായ കന്യാകുമാരി ഉള്‍പ്പടെയുള്ളവരുടെ കീഴടങ്ങല്‍, കാളിദാസ് പിടിയിലായതുള്‍പ്പടെയുള്ളവയാണ് മാവോവാദികള്‍ക്ക് കനത്ത തിരിച്ചടിയായിട്ടുള്ളത്.
ആയുധങ്ങളുടെ കുറവാണ് പശ്ചിമഘട്ട മേഖലാ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പോരായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈലന്റ്‌വാലി മേഖലയിലേക്കുള്ള ആയുധക്കടത്ത്.
കേരളത്തില്‍ മാവോവാദികളുടെ സായുധ സേനാധിപ ചുമതല വഹിക്കുന്ന വിക്രം ഗൗഡയാണ് ആയുധക്കടത്തിന് നേതൃത്വം നല്‍കുന്നത്. മാവോവാദി നിരയില്‍ ആയുധ നിര്‍മാണത്തിലും ഉപയോഗത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളുകൂടിയാണ് വിക്രം ഗൗഡ. ആയുധക്കടത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ജീവമായി കിടന്നിരുന്ന ദളങ്ങള്‍ പ്രവര്‍ത്തന സജ്ജമായതായും സൂചനയുണ്ട്. സി.പി.മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘത്തെ ബുധനാഴ്ച താമരശ്ശേരി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടിരുന്നു. മൊബൈല്‍ ഫോണുകളും ടാബ്‌ലറ്റുകളും റീച്ചാര്‍ജ് ചെയ്തും ഭക്ഷണമുണ്ടാക്കി കഴിച്ചും രണ്ട് മണിക്കൂര്‍ ചിലവഴിച്ചതിന് ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്. ആയുധം കടത്തുന്ന സംഘത്തില്‍ നിന്ന് പൊലിസിന്റെ ശ്രദ്ധ തിരിക്കാനാണ് സി.പി മൊയ്തീനും സോമനും ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചതെന്നാണ് കരുതുന്നത്. രണ്ട് ദിവസം മുന്‍പ് അഗളിയില്‍ മാവോവാദി സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഗളിയില്‍ കണ്ട സംഘം സൈലന്റ്‌വാലി മേഖലയിലേക്ക് ആയുധവുമായി എത്തിയവരായിരിക്കാമെന്നാണ് കരുതുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ഇടത് അനുകൂല ജീവനക്കാരുടെ സംഘടന ജോയിന്റ് കൗണ്‍സില്‍ 

Kerala
  •  2 months ago
No Image

'കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്'; ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലം സ്വദേശിയായ പത്ത് വയസുകാരന് രോഗബാധ

Kerala
  •  2 months ago
No Image

2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ഗവേഷകര്‍

International
  •  2 months ago
No Image

ഇനി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ക്യൂ നിന്ന് മടുക്കേണ്ട; ദുബൈ വിമാനത്താവളത്തില്‍ 'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം' വരുന്നു

uae
  •  2 months ago
No Image

പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോഷൂട്ടിനാണോ?- വിമര്‍ശനവുമായി ടി സിദ്ദിഖ്

Kerala
  •  2 months ago
No Image

വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണമെന്ന് നിയമസഭ; പ്രമേയം ഏകകണ്ഠമായി പാസ്സാക്കി

Kerala
  •  2 months ago
No Image

'ഞങ്ങള്‍ക്ക് മുന്നില്‍ ചുവന്ന രേഖകള്‍ ഒന്നുമില്ല' ഇതുവരെ സംയമനം പാലിച്ചത് യുദ്ധം ഒഴിവാക്കാന്‍, ഇനി അതില്ലെന്നും ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്

International
  •  2 months ago
No Image

കോഴിക്കോട് അത്തോളിയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അന്‍പതോളം പേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  2 months ago
No Image

യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍;  ഉറവിടം കണ്ടെത്താനാവാതെ പെന്റഗണ്‍

International
  •  2 months ago