HOME
DETAILS

വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പുലിയുണ്ടെന്ന് പ്രചാരണം

  
backup
March 21, 2017 | 4:30 AM

%e0%b4%b5%e0%b4%9f%e0%b4%95%e0%b4%b0-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d


വടകര: റെയില്‍വേ സ്റ്റേഷനു സമീപം അക്കേഷ്യ മരങ്ങളുള്ള കാട്ടില്‍ പുലിയുണ്ടെന്നു പ്രചാരണം. ഞായറാഴ്ച രാത്രി മുതല്‍ പൊലിസ് സ്‌റ്റേഷനില്‍ വിളി എത്തിയതോടെ നിജസ്ഥിതി അറിയാന്‍ എ.എസ്.ഐ രാമകൃഷ്ണനും സംഘവും റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
സമീപത്തെ അക്കേഷ്യ മരത്തിനിടയില്‍ പുലിയുണ്ടെന്ന മട്ടിലാണ് പ്രചാരണം വന്നത്. ട്രെയിന്‍ ഇറങ്ങി വരുന്നവര്‍ക്കും റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നവര്‍ക്കും പൊലിസ് ജാഗ്രതാ നിര്‍ദേശം നല്‍കിയെന്ന രീതിയില്‍ വാട്ട്‌സ്ആപ്പിലും മറ്റും പ്രചാരണം വന്നതോടെ ആളുകള്‍ ആശങ്കയിലായി. ഇങ്ങനെയൊരു നടപടിയുണ്ടായിട്ടില്ലെന്നു പൊലിസ് വ്യക്തമാക്കി. പലരും വിളിച്ച് ചോദിച്ചതിന്റെ അടിസ്ഥാനത്തില്‍ പോയി നോക്കുകയല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ലെന്നും ഇക്കാര്യത്തില്‍ ആധികാരികമായ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും പൊലിസ് അറിയിച്ചു.
കഴിഞ്ഞ ദിവസം കണ്ണൂരില്‍ വീണ്ടും പുലി പ്രത്യക്ഷപ്പെട്ടെന്നു വാര്‍ത്ത പരന്നിരുന്നു. വടകരയില്‍ തന്നെ അഴിത്തല റോഡില്‍ ഒരു വീടിന്റെ ടെറസില്‍ പുലിയുടെ കളിപ്പാട്ടംവച്ച് ഫോട്ടോ എടുത്ത് വീട്ടിനു മുകളില്‍ പുലിയുണ്ടെന്ന മട്ടില്‍ വാട്ട്‌സ്ആപ്പില്‍ പ്രചാരണം നടത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അച്ഛനോട് വാശിപിടിച്ച് വാങ്ങിയ മിഠായി ജീവനെടുത്തു; മേൻപുരിയിൽ മൂന്നരവയസുകാരന് ദാരുണാന്ത്യം

National
  •  a month ago
No Image

നഴ്സുമാരുടെ സമരം: ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ; ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച

Kerala
  •  a month ago
No Image

മുൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ പീഡന പരാതി; ഹണിട്രാപ്പെന്ന് ഡോക്ടറുടെ കുടുംബം

Kerala
  •  a month ago
No Image

കുഞ്ഞിന് ഓട്ടിസമെന്ന സംശയം; വാമനപുരത്ത് ഒരുവയസുകാരിയെ കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് പൊലിസ്

crime
  •  a month ago
No Image

തൃശൂരിൽ വീടിനുള്ളിൽ കയറി വയോധികയെ കൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; മരിച്ചത് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ് മൂലം

Kerala
  •  a month ago
No Image

വിലക്കയറ്റം തടയാന്‍ ഖത്തറില്‍ വ്യാപക പരിശോധന

qatar
  •  a month ago
No Image

ഡ്യൂട്ടി സമയത്ത് സ്പായിൽ സന്ദർശനം: തൃക്കാക്കര സിഐക്ക് സ്ഥലംമാറ്റം; കൈക്കൂലിപ്പണം കണ്ടെത്താനായില്ല

Kerala
  •  a month ago
No Image

കോടതിയലക്ഷ്യം ഭയന്ന് സർക്കാർ നടപടി; എം.ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റി;സിഎടി ഉത്തരവ് നടപ്പിലാക്കി സർക്കാർ

Kerala
  •  a month ago
No Image

നാട്ടിലെത്താൻ ചാർട്ടേഡ് വിമാനവുമായി പ്രവാസി സംഘടനകൾ; ആശ്വാസവാർത്തക്ക് മികച്ച പ്രതികരണം

Saudi-arabia
  •  a month ago
No Image

റമദാൻ വിപണിയിൽ നാരങ്ങയ്ക്ക് 'പൊള്ളുന്ന' വില; വിയറ്റ്നാം നാരങ്ങയ്ക്ക് മൂന്നിരട്ടി വർധന

International
  •  a month ago