നാടിന്റെ വരള്‍ച്ച അകറ്റാന്‍ നാട്ടുകാര്‍ കൈകോര്‍ത്തു
പയ്യോളി: നാടിന്റെ വരള്‍ച്ച അകറ്റാന്‍ നാട്ടുകാര്‍ കൈകോര്‍ത്തു. നാലുപതിറ്റാണ്ടിലധികം വെള്ളമൊഴുകാതെ ഉപയോഗശൂന്യമായി കിടന്നിരുന്ന കനാലിന്റെ അറ്റകുറ്റപ്പണിക്കും ശുചീകരണത്തിനുമായാണ് നാട്ടുകാര്‍ കൈമെയ് മറന്ന് രംഗത്തിറങ്ങിയത്.
കുറ്റ്യാടി ജലസേചനപദ്ധതിയില്‍ ഇരിങ്ങല്‍ ശാഖ കനാലിന്റെ നഗരസഭാ പരിധിയിലുള്ള 12 കിലോമീറ്റര്‍ ദൂരത്തിലാണ് കനാല്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അറ്റകുറ്റപണി. 150 ഓളം സന്നദ്ധ പ്രവര്‍ത്തകരാണ് രംഗത്തുള്ളത്.
ജലസേചനവകുപ്പ് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.കെ സത്യന്‍, അസി. എന്‍ജിനീയര്‍ കെ.പി അബ്ദുല്‍ റഷീദ് എന്നിവരുടെ മേല്‍നോട്ടവും നഗരസഭാ അധികൃതരുടെ നേതൃത്വവും ഇവര്‍ക്കുണ്ട്.
ഗര്‍ത്തങ്ങള്‍ മണ്ണിട്ടുനികത്തിയും തകര്‍ന്ന ഭാഗങ്ങളില്‍ മണല്‍ചാക്ക് കെട്ടി ഉയര്‍ത്തിയുമാണ് അറ്റകുറ്റപ്പണി. കാടും മാലിന്യങ്ങളും വൃത്തിയാക്കുന്നുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പ്രവൃത്തി. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളും രംഗത്തുണ്ട്. നഗരസഭാ ഉപാധ്യക്ഷന്‍ മഠത്തില്‍ നാണു, കൗണ്‍സിലര്‍മാരായ തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് സി. ഹനീഫ, അംഗം ഷീജ കൂടത്തില്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ഏഞ്ഞിലാടി അഹമ്മദ്, വി.ടി ഉഷ, വി.എം ഷാഹുല്‍ഹമീദ്, പ്രമീള എടക്കുടി, ചെയര്‍മാന്‍ എന്‍.സി മുസ്തഫ, മഠത്തില്‍ അബ്ദുറഹ്മാന്‍, ഷുഹൈബ് മുലൂര്‍, എന്‍.എം മനോജ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."