റമദാന്‍ പ്രഭാഷണങ്ങള്‍ക്ക് ഇന്ന് തുടക്കം
മുവാറ്റുപ്പുഴ: കേരളത്തിലെ പ്രമുഖരായ പ്രഭാഷകരെ പങ്കെടുപ്പിച്ച് കൊണ്ട് റമദാന്‍ മാസത്തില്‍ നടത്തിവരാറുള്ള റമദാന്‍ പ്രഭാഷണം ഇന്ന് മുതല്‍ പേഴയ്ക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ പ്രതേകം സജ്ജമാക്കിയ ശംസുല്‍ ഉലമ നഗറില്‍ ആരംഭിക്കും. റമദാനിലെ എല്ലാ ശനി, ഞായര്‍ ദിവസങ്ങളില്‍ ളുഹറിന് ശേഷമാണ് പ്രഭാഷണം. ഉദ്ഘാടന ദിവസമായ ഇന്ന് പേഴയ്ക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാ മസ്ജിദ് ചീഫ് ഇമാം അഷ്‌റഫ് അഷ്‌റഫി കാമില്‍ നിസാമി ഒരുങ്ങാം നമുക്ക് പുണ്യറമളിന് വേണ്ടി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
20ന് ഫാരിസ് ഫൈസി അരക്കപറമ്പ് (സൂക്ഷമത ജീവിതവിജയത്തിന്റെ നിദാനം), 26ന് എ മുഹമ്മദ് ഫൈസി ഓണമ്പിള്ളി (നല്ല കുടുംബം നല്ല സന്താനങ്ങള്‍), 27ന് സാലിഹ് അന്‍വരി ചേകന്നൂര്‍ (പ്രതീക്ഷയോടെ നാദനിലേക്ക് ), ജൂണ്‍ രണ്ടിന് ഷിഹാബുദ്ധീന്‍ അമാനി മുവാറ്റുപ്പുഴ (ബദരീങ്ങളുടെ മഹത്വം), മൂന്നിന് ദാറുല്‍ ഹുദാ അവസാന വര്‍ഷ വിദ്യാര്‍ത്ഥി ഷമീര്‍ ചാവക്കാട് ( വഴി തെറ്റുന്ന വിദ്യാര്‍ത്ഥി സമൂഹം), ഒന്‍പതിന് അഷ്‌റഫ് ഫൈസി ഫരോക്കാബാദ് (ലൈലത്തുല്‍ ഖദര്‍), 10ന് റമളാന്‍ വിടപറയുമ്പോള്‍ എന്ന വിഷയത്തില്‍ അഷ്‌റഫ് അഷ്‌റഫി കാമില്‍ നിസാമി പന്താവൂര്‍ എന്നിവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."