ജില്ലാ പഞ്ചായത്തില്‍ ഭരണമാറ്റം; പ്രസിഡന്റും വൈസ് പ്രസിഡന്റും ഇന്ന് സ്ഥാനമൊഴിയും
കല്‍പ്പറ്റ: ജില്ലാപഞ്ചായത്തില്‍ ഭരണമാറ്റം. യു.ഡി.എഫ് ധാരണ പ്രകാരം പ്രസിഡന്റ് കോണ്‍ഗ്രസിലെ ടി. ഉഷാകുമാരിയും വൈസ് പ്രസിഡന്റ് മുസ്‌ലീം ലീഗിലെ പി.കെ അസ്മത്തും ഇന്ന് സ്ഥാനമൊഴിയും. എന്നും വിവാദങ്ങള്‍ ഉയര്‍ന്നിരുന്ന ജില്ലാ ആശുപത്രിയെ മികച്ച ചികിത്സാ കേന്ദ്രമാക്കി മാറ്റിയും ജില്ലാപഞ്ചായത്ത് ഓഫിസിനെ ഡിജിറ്റലൈസ് ചെയ്ത് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്റെ അന്തിമ ഘട്ടത്തിലെത്തിച്ചുമാണ് തങ്ങള്‍ സ്ഥാനമൊഴിയുന്നതെന്ന് ഇവര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജില്ലാ ആശുപത്രിയില്‍ നടപന്തല്‍, മെറ്റേണിറ്റി വാര്‍ഡിലെ കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമ കേന്ദ്രം, ഒ.പി കംപ്യൂട്ടറൈസേഷന്‍, റാമ്പ് നിര്‍മാണം, മാമോഗ്രാം യൂനിറ്റ്, മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണം തുടങ്ങിയ അഞ്ച് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ഇവര്‍ പറഞ്ഞു. മറ്റ് വിവിധ മേഖലകളില്‍ സംസ്ഥാനത്ത് തന്നെ മാതൃകാപരമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയും അനവധി പദ്ധതികള്‍ക്ക് തുടക്കമിട്ടുമാണ് തങ്ങള്‍ പടിയിറങ്ങുന്നതെന്ന് പ്രസിഡന്റ് ടി. ഉഷാകുമാരിയും വൈസ് പ്രസിഡന്റ് പി.കെ അസ്മത്തും പറഞ്ഞു.
ജില്ലയിലുടനീളം വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയശേഷം അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് പടിയിറങ്ങുന്നതെന്ന് ഇരുവരും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."