വനിതാകര്‍ഷക ശാക്തീകരണം സംയുക്ത ബാധ്യതാസംഘങ്ങള്‍ ആറായിരം കവിഞ്ഞു
കല്‍പ്പറ്റ: ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഉപപദ്ധതിയായ വനിതാകര്‍ഷക ശാക്തീകരണ പരിപാടിയില്‍ (എം.കെ.എസ്.പി) വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്ത സംയുക്ത ബാധ്യതാസംഘങ്ങളുടെ എണ്ണം 6,088 ആയെന്ന് കുടുംബശ്രീ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി സാജിത, അസിസ്റ്റന്റ് കോഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.
വനിതകളെ കൃഷിയിലേക്ക് ആകര്‍ഷിച്ച് ഉപജീവനവും ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയില്‍ സംയുക്ത ബാധ്യതാസംഘങ്ങളിലായി 30,440 അംഗങ്ങളാണുള്ളത്. 3445 ഏക്കറിലാണ് കൃഷി. പാട്ടത്തിനെടുത്തതടക്കം മൂന്ന് സെന്റ് മുതലുള്ള കൃഷിയിടങ്ങളില്‍ പച്ചക്കറികളാണ് പ്രധാനമായും വിളയിക്കുന്നത്.
ചില സംഘങ്ങള്‍ നെല്‍കൃഷിയിലും ഏര്‍പ്പെടുന്നുണ്ട്. എം.കെ.എസ്.പിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ 9528 അയല്‍ക്കൂട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1,52,418 പേര്‍ അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളാണ്. ആദിവാസികള്‍ മാത്രം അംഗങ്ങളായതാണ് അയല്‍ക്കൂട്ടങ്ങളില്‍ 2,354 എണ്ണം.
ഇത്രയും അയല്‍ക്കൂട്ടങ്ങളിലായി 30,602 അംഗങ്ങളുണ്ട്. ജില്ലയില്‍ എം.കെ.എസ്.പി ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ 26 എണ്ണമാണ് പ്രവര്‍ത്തിക്കുന്നത്.
15 ബയോ ഫാര്‍മസി യൂനിറ്റുകളും ഉണ്ട്. 596 മാസ്റ്റര്‍ ഫാര്‍മേഴ്‌സും 16 മെന്റര്‍ മാസ്റ്റര്‍ ഫാര്‍മേഴ്‌സ് പരിശീലകരും ഉണ്ട്. ബാങ്ക് ലിങ്കേജുള്ളതാണ് അയല്‍ക്കൂട്ടങ്ങളില്‍ 3020 എണ്ണം. 35 കോടി രൂപയാണ് ലിങ്കേജ് തുക.
സംസ്ഥാന വ്യാപകമായി 49,953 സംയുക്ത ബാധ്യതാസംഘങ്ങളിലായി 1,99,412 അംഗങ്ങളാണ് ഉള്ളത്. സംഘങ്ങളില്‍ 29,919 എണ്ണത്തിനാണ് ബാങ്ക് ലിങ്കേജ്. 304 കോടി രൂപയാണ് ലിങ്കേജ് തുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 972 ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററും 140 മാര്‍ക്കറ്റുകളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."