നേര്യമംഗലത്ത് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 40 പേര്‍ക്ക് പരുക്ക്
കോതമംഗലം: നേര്യമംഗലം ചീയപ്പാറകുത്തിന് സമീപം ബസ് കൊക്കയിലേക്ക് മറിഞ്ഞ് 40 പേര്‍ക്കു പരുക്ക് . ശക്തമായ മഴയില്‍ തെന്നി കൊക്കയിലേക്ക് മലക്കം മറിഞ്ഞ ബസ് മരത്തില്‍ തട്ടിനിന്നു. പരുക്കേറ്റവരെ കോതമംഗലത്തെ വിവിധ ആശുപത്രികളില്‍ എത്തിച്ചു.
ബസ് വളവ് തിരിയവേ റോഡിന്റെ ഇടത് വശം ഇടിയുകയായിരുന്നു. ചരിഞ്ഞ ബസ്സ് ഒരു വട്ടം മലക്കം മറിഞ്ഞ് നിവര്‍ന്നപ്പോഴാണ് മരത്തില്‍ തട്ടി നിന്നത്.
ബൈസണ്‍വാലി കോതമംഗലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന മരിയ ബസ്സാണ് ഇന്ന് ഉച്ചയോടെ നേര്യമംഗലം ആറാം മൈലില്‍ അപകടത്തില്‍പ്പെട്ടത്.
പരുക്കേറ്റവര്‍ കോതമംഗലം, ആലുവ ,കോലഞ്ചേരി തുടങ്ങിയ ആശുപത്രികളില്‍ ചികത്സയിലാണ്.
അപകടത്തില്‍ പരുക്കുപറ്റി ചികിത്സയിലുള്ളവര്‍: രാഹുല്‍ (25) അരീക്കല്‍ ആനച്ചാല്‍, അനന്തു (15) വേട്ടര്‍ കുന്നേല്‍ നെല്ലിക്കുഴി, കുമാരി (58) കട്ടാടചിറകുന്നേല്‍ പാറുകുട്ടി (78) വേട്ടര്‍ കുന്നേല്‍ നെല്ലിക്കുഴി, കമലാക്ഷി (60 ) പുല്ലോളം പറമ്പില്‍ പാലമറ്റം, ഏലമ്മ വര്‍ഗീസ് (84) നേരിയം പുറത്ത് കുറവക്കണ്ടം, എയ്ഞ്ചല്‍ പൗലോസ്(18) ചിറപ്പുറത്ത് മുരിക്കാശേരി, ജിതിന്‍ (32) കട്ടച്ചിറയില്‍ ചേലാട്, ലൂയിസ് ഐസക്ക് (35) വയല്‍പറമ്പില്‍ തങ്കമണി, ഷിബി ബേസില്‍ (32 ) കോട്ടയ്ക്കല്‍ ഇരുമ്പുപാലം, സുബ്രഹ്മണ്യന്‍ (52) പുത്തന്‍പുരയ്ക്കല്‍ മുട്ടുകാട് ,സുജിത്ത് (33) പുത്തന്‍പുരയ്ക്കല്‍ മുട്ടുകാട്, ഗോപാലകൃഷ്ണന്‍ (61) കൊറ്റച്ചിറ കുന്നേല്‍ ബൈസണ്‍വാലി, നിഥിന്‍ (18) ബൈസണ്‍വാലി, ജോയി (65) വെള്ളത്തൂവല്‍, ലൂയിസ് (35) മാലിപ്പാറ, ത്രേസ്യാക്കുട്ടി (62) വെള്ളത്തൂവല്‍, ബിന്ദു (45) മരിക്കാശേരി, നീതു (24) വെളിയല്‍ ചാല്‍, ബാലന്‍ (50) മുട്ടുകാട്, അനുപമ (19) കമ്പിലൈന്‍, മായാ (40) കമ്പിലൈന്‍ ,സാലി (51) മുരിക്കാശേരി, സാറാമ്മ (60) പാറത്തോട്, മെഹറിന്‍ (8) പിടവൂര്‍, രാജു (46) റാന്നി, ഡൊമിനിക് (52) റാന്നി, മീനു (21) മുട്ടുകാട്, ശാലിനി(20) ബൈസണ്‍വാലി, കുഞ്ഞപ്പന്‍ (65) പാലമറ്റം ,ഷെരീഫ്(30) പത്താം മൈല്‍ ബിനു (45).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."