പുലക്കാട്ടുക്കരയില്‍ പാലം: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാവുന്നു
പാലം യാഥാര്‍ഥ്യമാകുന്ന തോടെ പാലിയേക്കര ടോള്‍ പ്ലാസക്ക് സമാന്തരമായി പുതിയ പാത നിലവില്‍ വരും
പുതുക്കാട്: നെന്മണിക്കര തൃക്കൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പുലക്കാട്ടുകരയില്‍ പുതിയ പാലം യാഥാര്‍ഥ്യമാവുന്നു. പുലക്കാട്ടുക്കര ഷട്ടറിനോട് ചേര്‍ന്നാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. പാലത്തിന്റെ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ അഞ്ചുകോടി കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പാലം നിര്‍മാണത്തിന് മുന്നോടിയായുള്ള ഇരുകരയിലുമുള്ള ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാവുകയാണ്. തൃക്കൂര്‍ പഞ്ചായത്ത് പതിനൊന്നര സെന്റ് ഭൂമി ഏറ്റെടുത്തു. റവന്യൂവകുപ്പിന് കൈമാറി. നെന്മണിക്കര പഞ്ചായത്ത് പരിധിയില്‍ ഇറിഗേഷന്‍ വകുപ്പിന്റെ ഒമ്പതര സെന്റ് പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു.സ്വകാര്യഭൂമി ഒന്നരസെന്റാണ് ആവശ്യമായി വരുന്നത്. ഈ സ്ഥലം ഏറ്റെടുക്കാനും പഞ്ചായത്ത് നടപടിയായി. തൃക്കൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൊത്തം 37 ലക്ഷം രൂപ സമാഹരിച്ചാണ് ഭൂമി ഏറ്റെടുത്തതെന്ന് പഞ്ചായത്ത് ഏറ്റെടുത്തതെന്ന് പ്രസിഡന്റ് പ്രേമകുട്ടന്‍ അറിയിച്ചു.പഞ്ചായത്ത് 7.5 ലക്ഷം രൂപ നീക്കിവച്ചു.ബാക്കി സംഖ്യ സഹകരണബാങ്കുകളില്‍നിന്നും ജനകീയമായുംശേഖരിച്ചാണ് ഭൂമി ഏറ്റെടുത്തത്.ഭൂമി പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ വാങ്ങിയശേഷം രേഖകള്‍ റവന്യൂ അധികൃതര്‍ക്ക് കൈമാറിയതായും പ്രസിഡന്റ് അറിയിച്ചു.
പാലത്തിനുവേണ്ടിയുള്ള നെന്മണിക്കര പഞ്ചായത്തിലെ സ്ഥലമെടുപ്പ് നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് പ്രസിഡന്റ് ഷീല മനോഹരന്‍ പറഞ്ഞു. ഇറിഗേഷന്‍ വകുപ്പ് പഞ്ചായത്തിന് വിട്ടുനല്‍കുന്ന ഭൂമി റവന്യൂവകുപ്പിന് ഉടന്‍ കൈമാറും.ഇരുഭൂമികളും പിഡബ്ല്യൂഡിക്ക് കൈമാറുന്നതോടെ പാലം നിര്‍മാണത്തിന് ടെന്‍ഡര്‍ വിളിച്ച് നിര്‍മാണം തുടങ്ങും.ഇതിനുള്ള ഭരണാനുമതി ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. പാലം യാഥാര്‍ഥ്യമായാല്‍ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമാന്തരമായി കല്ലൂര്‍, ആമ്പല്ലൂര്‍ ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ എത്താന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."