മതേതരത്വവും ജനാധിപത്യവും നിലനിര്‍ത്താന്‍ യു.ഡി.എഫിനെ വിജയിപ്പിക്കണം: തങ്ങള്‍
മലപ്പുറം: മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റേയും നിലനില്പിനു യു.ഡി.എഫിന്റെ വിജയം അനിവാര്യമാണെന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. രാജ്യത്തെ കാര്‍ന്നുതിന്നുന്ന ഭീകരാന്തരീക്ഷമാണ് ഫാസിസം നടപ്പാക്കുന്നതെന്നും ഇതിനെതിരേ കരുതലോടെ നിലകൊള്ളണമെന്നും കേന്ദ്രത്തില്‍ ഫാസിസത്തിന്റേയും കേരളത്തില്‍ സി.പി.എമ്മിന്റേയും ഭരണം സൃഷ്ടിക്കുന്ന പ്രതിസന്ധി മാറണമെന്നും തങ്ങള്‍ പറഞ്ഞു. മലപ്പുറം കിഴക്കേത്തേലയില് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.വി പ്രകാശ് അധ്യക്ഷനായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ. ശങ്കരനാരായണന്, ആര്യാടന് മുഹമ്മദ്, വര്‍ഗീസ് ജോര്‍ജ്, ജോണി നെല്ലൂര്‍, സി.പി ജോണ്‍, ഷിബു ബേബി ജോണ്‍, റാം മോഹന്‍, കെ.എന്‍.എ ഖാദര്‍, സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി സംസാരിച്ചു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, പി.പി തങ്കച്ചന്, അബ്ദുസ്സമദ് സമദാനി, കെ.പി.എ മജീദ്, പി.കെ.കെ ബാവ, എം.എല്‍.എമാര്‍, വിവിധ ഘടകകക്ഷി നേതാക്കള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."