HOME
DETAILS
MAL
പാറശാല താലൂക്ക് ആശുപത്രി സംഭവം:പ്രതിഷേധ ധര്‍ണ നടത്തി
backup
March 21 2017 | 06:03 AM
നെയ്യാറ്റിന്‍കര: പാറശാല തൂലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവത്തില്‍ ആരോപണവിധേയയായ ഗൈനക്കോളജിസ്റ്റിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി നിയമിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കാമരാജ് കോണ്‍ഗ്രസ് നെയ്യാറ്റിന്‍കര നി യോജകമണ്ഡലത്തിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ധര്‍ണ നടത്തി. എം.പി.മോഹനന്‍ , പുന്നയ്ക്കാട് തുളസി , ബാലരാമപുരം ചന്ദ്രന്‍ , സതീഷ് ബാലരാമപുരം , ഞാറക്കാല റജി , ജിമ്മിരാജ് , തിലകം ഷാജി , രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."