ട്രാഫിക് പൊലിസിന്റെ 'ശുഭയാത്ര' ഇനി കോഴിക്കോട്ടും
കോഴിക്കോട്: മാന്യമായ ഡ്രൈവിങ് സംസ്കാരം വളര്‍ത്തിയെടുക്കാന്‍ കേരളാ പൊലിസ്, പത്മശ്രീ മോഹന്‍ലാലുമായി ചേര്‍ന്ന് ആവിഷ്കരിച്ച 'ശുഭയാത്രാ' പദ്ധതി നഗരപരിധിയില്‍ ഊര്‍ജിതമാക്കുന്നു. കഴിഞ്ഞ ദിവസം അനുവദിച്ച ഏഴു ലക്ഷം രൂപ ഉപയോഗിച്ചു ബോധവല്‍ക്കരണ പരിപാടികള്‍, ക്ലാസുകള്‍, തുടങ്ങി വിവിധ പരിപാടികള്‍ ഉടന്‍ ആരംഭിക്കും.
ബ്രാന്‍ഡ് അംബാസിഡറായ നടന് മോഹന്‍ലാലിന്റെ പൊലിസ് വേഷത്തിലുള്ള ചിത്രവുമായി ശുഭയാത്രയുടെ ലോഗോ പുറത്തിറങ്ങി. മോഹന്‍ലാല്‍ കോഴിക്കോട്ടെത്തുമ്പോള്‍ അദ്ദേഹത്തെ പങ്കെടുപ്പിച്ചു വിപുലമായ ബോധവല്‍ക്കരണം സംഘടിപ്പിക്കാനാണ് ട്രാഫിക് പൊലിസിന്റെ തീരുമാനം. സ്കൂളുകള്‍, കോളജുകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാവും ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുക.
സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കാനും, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനും ക്ലാസുകള്‍ സംഘടിപ്പിക്കും. രാത്രിയില്‍ ഹെഡ്ലൈറ്റ് ഡിം ചെയ്യുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ഷോര്‍ട്ട്ഫിലിം പ്രദര്‍ശനം വിവിധയിടങ്ങളില്‍ നടത്തും. ട്രാഫിക് അസി. കമ്മിഷണര്‍ എ.കെ ബാബുവാണ് പദ്ധതിയുടെ നോഡല്‍ ഓഫിസര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."