HOME
DETAILS
MAL
സഞ്ചാരികളുമായി ഐലന്റ് മസ്‌കൈയെത്തി
backup
March 21 2017 | 06:03 AM
കോവളം: വിദേശ വിനോദ സഞ്ചാരികളുമായി ആഡംബര കപ്പല്‍ ഐലന്റ് സ്‌കൈ ഇന്നലെ വിഴിഞ്ഞത്തെത്തി. രാവിലെ ആറരക്ക് തീരത്ത് നങ്കൂരമിട്ട കപ്പല്‍ ഉച്ചയോടെ തീരംവിട്ടു. 76 സഞ്ചാരികളും 70 ജീവനക്കാരുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. കൊച്ചിയില്‍ നിന്ന് കൊളംബോക്കുള്ള യാത്രക്കിടയിലാണ് വിഴിഞ്ഞത്തെത്തിയത്. ഈ സീസണിലെ അവസാന സന്ദര്‍ശനത്തിനായി ഏപ്രില്‍ ഒന്നിന് വീണ്ടുമൊരിക്കല്‍ കൂടി മറ്റൊരു കൂട്ടം സഞ്ചാരികളുമായി ഐലന്റ് സ്‌കൈ വിഴിഞ്ഞത്തെത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."