HOME
DETAILS

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനം പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിച്ചു

  
backup
March 21 2017 | 06:03 AM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%82-%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ab-5


കൊല്ലം: കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കൊല്ലം കലക്ടറേറ്റ് സ്‌ഫോടന കേസിലെ പ്രതികളെ ജയിലിലേക്ക് അയച്ചു. മധുര സ്വദേശികളായ അബ്ബാസ് അലി (ലൈബ്രറി അബ്ബാസ് ഫ27), ഷംസൂണ്‍ കരിം രാജ (22), ദാവൂദ് സുലൈമാന്‍ കോയ (22), ഷംസുദീന്‍ (23) എന്നിവരെ ഏപ്രില്‍ മൂന്ന് വരെയാണ് ജില്ലാ ജയിലിലേക്ക് അയച്ചത്. മലപ്പുറം കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് മലപ്പുറം പൊലീസാണ് ഇനി ഇവരെ കസ്റ്റഡിയില്‍ വാങ്ങേണ്ടത്. കസ്റ്റഡി അപേക്ഷ കോടതിയില്‍ നല്‍കുന്നത് അനുസരിച്ച് പ്രതികളെ മലപ്പുറം പൊലീസിന് ലഭിക്കും. മാര്‍ച്ച് എട്ടിനാണ് കൊല്ലം ജില്ല സെഷന്‍സ് കോടതി 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
തെളിവടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയാക്കി ഇന്നലെ രാവിലെ 11 ഓടെ പ്രതികളെ അഡീഷണല്‍ ഒന്നാം ക്ലാസ് സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കി. ബന്ധുക്കളുമായി സംസാരിക്കാന്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കണമെന്ന് പ്രതികള്‍ കോടതിയോട് അഭ്യര്‍ഥിച്ചു. എന്നാല്‍ ജയില്‍ അധികൃതരാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു. ഇംഗ്ലീഷിലാണ് ചോദ്യങ്ങളും ആവശ്യങ്ങളും പ്രതികള്‍ ഉന്നയിച്ചത്. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയാക്കിയതിനാല്‍ കസ്റ്റഡി കാലാവധി നീട്ടാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടില്ല.
2016 ജൂണ്‍ 15ന് രാവിലെ 10.50നാണ് കളക്‌ട്രേറ്റ് വളപ്പില്‍ ഉപയോഗ ശൂന്യമായ ജീപ്പില്‍ സ്‌ഫോടനം നടന്നത്. കൊല്ലം സ്‌ഫോടനത്തിന് മുന്‍പ് ആന്ധ്രയിലെ ചിറ്റൂരില്‍ ഏപ്രില്‍ 17നും കൊല്ലത്തിന് ശേഷം ആന്ധ്രയിലെ നെല്ലൂരില്‍ സെപ്റ്റംബര്‍ 12നും കര്‍ണാടകത്തിലെ മൈസൂരില്‍ ഓഗസ്റ്റ് ഒന്നിനും കേരളപിറവി ദിനത്തില്‍ മലപ്പുറം കലക്ടറേറ്റിലും സംഘം സ്‌ഫോടനം നടത്തി. ബേസ് മൂവ്‌മെന്റ് എന്ന സംഘടനയുടെ സാന്നിധ്യം സര്‍ക്കാരിനെ ബോധ്യപ്പെടുത്താനാണ് സ്‌ഫോടനങ്ങള്‍ നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. കൊല്ലത്തും മൈസൂരിലും ജനുവരിയില്‍ വീണ്ടും സ്‌ഫോടനത്തിന് പദ്ധതി തയ്യാറാക്കിയതായും ഇവര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. കളക്‌ട്രേറ്റ് വളപ്പില്‍ ബോംബ് വെച്ച രണ്ടാം പ്രതി ഷംസൂണ്‍ കരിംരാജയെ സ്‌ഫോടനം നടന്ന സ്ഥലത്തും ഇയാള്‍ മൊബൈല്‍ ഫോണ്‍ റിചാര്‍ജ് ചെയ്ത കോട്ടമുക്കിലെ മൊബൈല്‍ കടയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മലപ്പുറം പരാമര്‍ശം പി.ആര്‍ ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം

Kerala
  •  2 months ago
No Image

കട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ

Kerala
  •  2 months ago
No Image

ഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്‌സി നിരക്കുകള്‍ കുറച്ചു

uae
  •  2 months ago
No Image

ഇസ്‌റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം

International
  •  2 months ago
No Image

'മലപ്പുറത്തെ കുറിച്ച് മിണ്ടിയിട്ടില്ല, രാഷ്ട്ര, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന വാക്കുകളും പറഞ്ഞിട്ടില്ല' ദി ഹിന്ദുവിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago