അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പ്: മന്തി എം.എം മണി
പെരുമ്പാവൂര്‍: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പാണെന്ന് വൈദ്യുതി മന്ത്രി എം.എം മണി. വേങ്ങൂര്‍ മേഖല ഫോറസ്റ്റ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ സി.ഐ.ടി.യു കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങളും സമാജ് വാദി പാര്‍ട്ടിയിലെ തമ്മിലടിയും യു.പിയില്‍ ബി.ജെ.പിക്ക് ഗുണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക പരിമിതികള്‍ ഉണ്ടെങ്കിലും എല്‍.ഡി.എഫ്. വാഗ്ദാനങ്ങള്‍ പാലിച്ച് മുന്നോട്ട് പോകും. ആരോഗ്യ - വിദ്യാഭ്യാസ - ഭവന നിര്‍മാണ - ഹരിത കേരളം പദ്ധതികള്‍ നവോത്ഥാനത്തില്‍ നിന്ന് നവകേരളത്തിലേക്കുള്ള ചവിട്ടു പടികളാണെന്നും വര്‍ഗീയ ശക്തികള്‍ക്കെതിരായ വിധിയെഴുത്തായിരിക്കും മലപ്പുറത്തെ തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളില്‍ നിന്ന് വ്യതിചലിച്ച വെള്ളാപ്പള്ളിയും കൂട്ടരും അനുഭവത്തില്‍നിന്ന് ബി.ജെ.പിയുടെ തനിനിറം തിരിച്ചറിഞ്ഞു. ഇനിയും കൂടുതല്‍ ജനവിഭാഗങ്ങള്‍ യു.ഡി.എഫും ബി.ജെ.പിയും വിട്ട് ഇ.എം.എസ് ന്റെയും എ.കെ. ജി.യുടെയും പ്രസ്ഥാനത്തിലേക്ക് വരുമെന്നും എം.എം മണി പറഞ്ഞു. ചടങ്ങില്‍ വേങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എ ഷാജി അധ്യക്ഷത വഹിച്ചു.ടെല്‍ക്ക് ചെയര്‍മാന്‍ എന്‍.സി മോഹനന്‍, വി.പി ശശീന്ദ്രന്‍, പി.കെ സോമന്‍, എം.ഐ ബീ രാസ്, പി.എം. സലിം, ആര്‍. എം.രാമചന്ദ്രന്‍, സാജു പോള്‍, സി.എം.അബ്ദുള്‍ കരീം, രാജന്‍ വര്‍ഗീസ്, പി.എസ് സുബ്രമണ്യന്‍, കെ.എം എല്‍ദോ, എ.കെ മുരളീധരന്‍, സരള കൃഷണന്‍കൂട്ടി, എം.വി ഷാജി,കെ.വിനുസാഗര്‍ എന്നിവര്‍ സംസാരിച്ചു.
തണല്‍ പാരാ പ്ലീജിക് പേഷ്യന്റസ് വെല്‍ഫയര്‍ സൊസൈറ്റിയുടെ ഫ്രീഡം ഓണ്‍ വീല്‍സ് ഗാനമേള ചടങ്ങിനോടനുബന്ധിച്ച് നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."