ടാറിങ്ങിനു പിന്നാലെ പ്രസ്‌ക്ലബ് റോഡ് ബാരിക്കേഡ് ഉപയോഗിച്ച് പൊലിസ് അടക്കുകയും ചെയ്തു
കണ്ണൂര്‍: പൊലിസ് ക്ലബ് മുതല്‍ പ്രസ്‌ക്ലബ് വരെയുള്ള റോഡ് മെക്കാഡം ടാറിങ് ചെയ്യുന്നതിനു പിന്നാലെ ഡിവൈ.എസ്.പി ഓഫിസിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് തടയാനായി റോഡ് അടച്ച് പൊലിസ് ബാരിക്കേഡും സ്ഥാപിച്ചതോടെ നഗരത്തിലെത്തിയവര്‍ വലഞ്ഞു. കഴിഞ്ഞ ഏതാനും ദിവസമായി പൊലിസ് ക്ലബ്ബ് മുതല്‍ പ്രസ്‌ക്ലബ് വരെ ടാറിങ് പ്രവര്‍ത്തി നടക്കുന്നുണ്ടെങ്കിലും ഒരു ഭാഗത്തു കൂടെ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നു. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നു പഴയ സ്റ്റാന്‍ഡിലേക്കുള്ള ബസുകള്‍ ഇതുവഴിയാണ് സര്‍വിസ് നടത്തുന്നത്. എന്നാല്‍ ടാറിങ്ങിനു പുറമെ ബാരിക്കേഡു കൊണ്ട് റോഡ് പൂര്‍ണമായും അടച്ചിട്ടതോടെ ഇന്നലെ മിക്ക ബസുകളും പഴയ സ്റ്റാന്‍ഡിലേക്കു പ്രവേശിച്ചില്ല. ടാറിങ് തുടങ്ങിയതു മുതല്‍ ചില ബസുകള്‍ നേരിട്ട് കാല്‍ടെക്‌സ് വഴി സര്‍വിസ് നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നലെയാണ് ഇന്നലെ ബി.ജെ.പി
ഡിവൈ.എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും പൊലിസ് നിരോധിച്ചു. ചെറുവാഹനങ്ങള്‍ പോലും കടത്തിവിടാതായതോടെ റെയില്‍വെ സ്റ്റേഷനിലേക്കും ബി.എസ്.എന്‍എല്‍ ഓഫിസിലേക്കും മറ്റും പോകേണ്ടവര്‍ ചുറ്റി വളഞ്ഞു പോകേണ്ടിവന്നു. അതേസമയം, മാര്‍ച്ച് അവസാനിച്ചിട്ടും ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ വൈകുന്നേരം വരെ ചില ബസുകള്‍ പഴയ സ്റ്റാന്‍ഡില്‍ എത്തിയില്ല. പലരും കാല്‍ടെക്‌സ്, പുതിയ സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേക്കും എത്തിയാണ് തലശ്ശേരി, കൂത്തുപറമ്പ് ഭാഗങ്ങളിലേക്ക് ബസ് കയറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."