HOME
DETAILS
MAL
കരള്‍ പകുത്ത് നല്‍കിയത് അമ്മ, മകള്‍ ജീവിതത്തിലേക്ക്
backup
May 19 2018 | 19:05 PM
കൊച്ചി: കരള്‍ പകുത്ത് നല്കി അമ്മ കരള്‍ രോഗം മൂലം ഗുരുതരാവസ്ഥയിലായ മകളുടെ ജീവന് രക്ഷിച്ചു. തൃശൂര്‍ ചേലക്കരയിലെ 51 കാരി സരസ്വതിയാണ് രണ്ട് മക്കളുടെ അമ്മയായ മകള്‍ സരിതയ്ക്ക് കരള്‍ പകുത്ത് നല്‍കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം അമ്മയും മകളും സുഖം പ്രാപിച്ചുവരുന്നു.
പത്ത് ദിവസം മുന്‍പാണ് സരിതയെ ഗുരുതര കരള്‍ രോഗവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജീവന് രക്ഷിക്കാന്‍ കരള്‍ മാറ്റിവെയ്ക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. ഒരാഴ്ച മുന്‍പാണ് ശസ്ത്രക്രിയ നടന്നത്. ഡോ. എച്ച്.രമേഷ്, ഡോ.മോഹന്‍ മാത്യു, ഡോ.അഭിഷേക് യാദവ്, ഡോ. ഹരികുമാര്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."