സംസത്തിന്റെ പരിശുദ്ധി; നൂറ് സാംപിളുകള്‍ പരിശോധിക്കുന്നു
ജിദ്ദ: സംസം വെള്ളത്തിന്റെ വിതരണശൃംഖലയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഹറംകാര്യ വകുപ്പിനു കീഴിലെ വിതരണവിഭാഗം ദിവസേന നൂറു സാംപിളുകള്‍ ശേഖരിച്ച് പരിശോധിക്കുന്നു.
റമദാനില്‍ സാംപിള്‍ പരിശോധന കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. സംസം ടാപ്പുകള്‍, ടാങ്കുകള്‍, ഹറമിലെ സ്ഥിരം ഫില്ലിങ് പോയിന്റുകള്‍, സംസം വിതരണ ജാറുകള്‍ എന്നിവയില്‍ നിന്നാണ് സാംപിളുകള്‍ ശേഖരിച്ച് പരിശോധിക്കുന്നതെന്ന് സംസം വിതരണ വിഭാഗം മേധാവി എന്‍ജിനീയര്‍ ഉസാമ അല്‍ ഹുജൈലി പറഞ്ഞു. രോഗാണുക്കളും പരിശുദ്ധിയെ ബാധിക്കുന്ന കലര്‍പ്പുകളും ഇല്ലെന്ന് ഉറപ്പുവരുത്തുകയാണ് പരിശോധനകളിലൂടെ ചെയ്യുന്നത്.
സംസം വിതരണശൃംഖലകളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ മുടങ്ങാതെ നടത്തുന്നുണ്ടെന്നും എന്‍ജിനീയര്‍ അറിയിച്ചു.
സംസം വെള്ളത്തിന്റെ പരിശുദ്ധിയും ഗുണമേന്മയും ഉറപ്പുവരുത്തണമെന്ന് തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് അടുത്തിടെ ഹറംകാര്യ വകുപ്പ് മേധാവി ഡോ. അബ്ദുറഹ്മാന് അല്‍ സുദൈസിന് നേരിട്ട് നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."