സഊദിയില്‍ ഒളിച്ചോട്ടത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഹൂറൂബാക്കിയത് മൂന്നു ലക്ഷത്തോളം തൊഴിലാളികളെ
റിയാദ്: 2016 ല്‍ സഊദിയിലെ തൊഴിലിടങ്ങളില്‍ നിന്ന് ഒളിച്ചോടിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സ്പോണ്‍സര്‍മാര്‍ 2,86,000 വിദേശ തൊഴിലാളികളെ ഹുറൂബാക്കിയതായി റിപ്പോര്‍ട്ട്. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചതാണ് ഇക്കാര്യം.
ഇവരില്‍ 45,000 പേര് ഗാര്‍ഹിക തൊഴിലാളികളാണ്. ഒളിച്ചോടിയ തൊഴിലാളികളില്‍ 16 ശതമാനമാണ് ഗാര്‍ഹിക തൊഴിലാളികള്‍.
അതേസമയം, രാജ്യത്ത് പ്രഖ്യാപിച്ച പൊതുമാപ്പിന് അര്‍ഹരായവര്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകരായ വിദേശികള്‍ മാത്രമാണ്. തൊഴിലുടമകളെയും സ്ഥാപനങ്ങളെയും പിഴകളില്‍ നിന്ന് ഒഴിവാക്കില്ലെന്നും ഖാലിദ് അബല്‍ ഖൈല്‍ പറഞ്ഞു. ഇഖാമയുള്ളവര്‍ക്കും ഇഖാമയില്ലാത്തവര്‍ക്കും പൊതുമാപ്പ് ആനുകൂല്യം ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍തുര്‍ക്കിയും അറിയിച്ചു.
(ഹുറൂബാക്കുക- ഒരു സ്പോണ്സര് തന്റെ കീഴിലുള്ള തൊഴിലാളി ഒളിച്ചോടിയതായി കാണിച്ച് പാസ്പോര്‍ട്ട് ഓഫീസില്‍ പാസ്പോര്‍ട്ട് കൊടുത്ത് ബ്ലാക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടുക)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."