മുക്കത്ത് മോഷണം തുടര്‍ക്കഥയാകുന്നു
മുക്കം: മുക്കത്തും പരിസരങ്ങളിലും മോഷണം തുടര്‍ക്കഥയായതോടെ വ്യാപാരികള്‍ ഭീതിയില്‍. കഴിഞ്ഞ ഒരുമാസത്തിനിടെ മുക്കം നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരവധി മോഷണങ്ങളാണ് നടന്നത്. വെള്ളിയാഴ്ച രാത്രി നോര്‍ത്ത് കാരശേരിയിലെ ഒരു കടയില്‍ മോഷണം നടന്നതാണ് അവസാനത്തേത്.
സിയറ്റ്‌കോ ഓട്ടോ മൊബൈല്‍സിലാണ് മോഷണം നടന്നത്. ഇവിടെ നിന്ന് 900 രൂപയും മോഷണം പോയിട്ടുണ്ട്. രണ്ടു വര്‍ഷം മുന്‍പ് നടന്ന പ്രമാദമായ വിസ്മയ ഗോള്‍ഡ് മോഷണത്തിന് ശേഷം ചെറിയ നിരവധി മോഷണങ്ങളാണ് മുക്കത്ത് നടന്നത്. ഇതില്‍ പ്രതികളെ പലപ്പോഴും പിടികൂടാറുമില്ല. രണ്ടു മാസം മുന്‍പ് മുക്കം മാര്‍ക്കറ്റിലെ വിവിധ കടകളില്‍ രാത്രി മോഷണം നടന്നിരുന്നു. പ്രതിയുടെ ചിത്രം സി.സി.ടി.വി കാമറയില്‍ പതിയുകയും പ്രതിയാരാണന്ന് പൊലിസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടും ഇതുവരെ പിടികൂടാനായില്ല. വിസ്മയ ഗോള്‍ഡ് മോഷണക്കേസിലും വ്യാപാരികള്‍ വലിയ രീതിയില്‍ പ്രക്ഷോഭരംഗത്തിറങ്ങിയതിന് ശേഷമാണ് ഇതരസംസ്ഥാനക്കാരായ മോഷ്ടാക്കള്‍ പിടിയിലായിരുന്നത്. കഴിഞ്ഞ ദിവസം കൊടുവള്ളിയില്‍ നടന്ന മോഷണം കൂടിയായതോടെ വ്യാപാരികള്‍ വലിയ ഭീതിയില്‍ തന്നെയാണ്.
ചെറിയ ചെറിയ മോഷണങ്ങളില്‍ ആയിരവും പതിനായിരവുമൊക്കെ നഷ്ടപ്പെടുന്നതിനാല്‍ പിറ്റേ ദിവസത്തേക്കുള്ള തുക കൂടി കടയില്‍ വച്ച് പോവാന്‍ വ്യാപാരികള്‍ മടിക്കുകയാണ്. ഇത്തരത്തില്‍ മോഷണം തുടര്‍ക്കഥയായിട്ടും പൊലിസിന്റെ ഭാഗത്തുനിന്നു കാര്യമായ അന്വേഷണമൊന്നും നടക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. മുക്കം സ്റ്റേഷനില്‍ ആവശ്യത്തിന് പൊലിസുകാരില്ലാത്തതും അന്വേഷണത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."