HOME
DETAILS

പനി മരണം അണുബാധ മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

  
backup
May 20 2018 | 02:05 AM

%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%85%e0%b4%a3%e0%b5%81%e0%b4%ac%e0%b4%be%e0%b4%a7-%e0%b4%ae%e0%b5%82%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8

 


സ്വന്തം ലേഖകന്‍


ചേവായൂര്‍: പനി ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പേരാമ്പ്ര സ്വദേശിയായ യുവാവിന്റെ മരണം അണുബാധ മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സിവില്‍ എന്‍ജിനീയറായ പേരാമ്പ്ര ചങ്ങരോത്ത് വളച്ചുകെട്ടിയില്‍ സ്വാലിഹ് (26) ആണ് കടുത്ത പനിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് ആശുപത്രയില്‍ മരിച്ചത്.
മെയ് 13ന് കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
മരണ കാരണം വ്യക്തമാകാത്തതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് അണുബാധയാണ് മരണത്തിന് കാരണമെന്ന് വ്യക്തമാവുകയായിരുന്നു. എന്നാല്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ നിന്നാണോ, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നാണോ അണുബാധയേറ്റതെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ചികിത്സയ്ക്കിടെ രണ്ട് ആശുപത്രികളില്‍ നിന്നും രോഗിക്കു വേണ്ട രീതിയിലുള്ള പരിരക്ഷ ലഭിച്ചില്ലെന്ന ആരോപണം ശക്തമാണ്. അണുബാധ ഏല്‍ക്കാത്തവിധം ഐ.സി.യുവിലേക്കു മാറ്റുകയോ അടിയന്തര ചികിത്സ ലഭിക്കുകയോ ചെയ്തില്ലെന്നാണ് പരാതി. മൃതദേഹത്തില്‍ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭയം കാരണം മോര്‍ച്ചറിയിലെ പോസ്റ്റുമോര്‍ട്ടം നടത്തുന്ന മുറി ഇന്നലെ രാവിലെ അടച്ചത് പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാക്കി.
അണുവിമുക്തമാക്കാതെ തുടര്‍ന്നുള്ള പോസ്റ്റുമോര്‍ട്ടങ്ങള്‍ നടത്താനാകില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന മുറി പൂട്ടിയത്. ഇതേ തുടര്‍ന്ന് ഡോ. കൃഷ്ണകുമാറിന്റെ നിര്‍ദേശപ്രകാരം ഇന്‍ക്വസ്റ്റ് മുറിയില്‍ വച്ച് ഇന്നലെ ഏഴോളം പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ നടത്തി. സംഭവത്തില്‍ ഡി.എം.ഒ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി അടിയന്തര യോഗം വിളിച്ചു. പ്രത്യേക സംഘമെത്തി മോര്‍ച്ചറി ഇന്ന് അണുവിമുക്തമാക്കിയേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ ലഹരി മരുന്ന് ഉപയോ​ഗത്തിൽ മരിച്ചവരിൽ 81 % പേരും സ്വദേശികൾ

Kuwait
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': ബിജെപിക്ക് സര്‍വ്വാധികാരം നല്‍കാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി   

Kerala
  •  3 months ago
No Image

ഒറ്റ റജിസ്ട്രേഷനിൽ രാജ്യത്തെവിടെയും ബിസിനസ് ചെയ്യാം; വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago
No Image

എസ്കെഎസ്എസ്എഫ് മസ്കത്ത് കണ്ണൂർ ജില്ലാ റബീഅ് 2024 ബർക്കയിൽ

oman
  •  3 months ago
No Image

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് രണ്ടരവയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago
No Image

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി

National
  •  3 months ago